ബേ​ക്ക​റി വ്യാ​പാ​രി​യെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസ് ; പ്ര​തി​ക​ൾ പി​ടി​യി​ൽ

For full experience, Download our mobile application:
Get it on Google Play

കാ​ഞ്ഞ​ങ്ങാ​ട്: ബ​സി​റ​ങ്ങി വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന ബേ​ക്ക​റി വ്യാ​പാ​രി​യെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഒ​മ്പ​തു ല​ക്ഷം ക​വ​ർ​ന്ന കാ​സ​ർ​കോ​ട് സ്വ​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പെ​രു​മ്പ​ള കോ​ളി​യ​ടു​ക്ക​ത്തെ അ​ഷ​റ​ഫ് (24), ബേ​ഡ​ഡു​ക്ക നെ​ക്രാ​ജെ​യി​ലെ യു.​എ​ൻ. മു​സ​മ്മി​ൽ (24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ച​ക്ക​ര​ക്ക​ല്ല് ക​മാ​ൽ​പീ​ടി​ക​യി​ലെ റ​ഫീ​ഖി​നെ (55) സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് പു​ല​ർ​ച്ച ത​ട്ടി​ക്കൊ​ണ്ടു​പോ​യി പ​ണം ക​വ​ർ​ന്ന കേ​സി​ലാ​ണ് കാ​സ​ർ​കോ​ട് സ്വ​ദേ​ശി​ക​ൾ പി​ടി​യി​ലാ​യ​ത്. ബം​ഗ​ളൂ​രു​വി​ലെ ബേ​ക്ക​റി വ്യാ​പാ​രി​യാ​യ റ​ഫീ​ഖ്, ക​മാ​ൽ​പീ​ടി​ക​യി​ൽ പു​ല​ർ​ച്ച അ​ഞ്ചി​ന് ബ​സി​റ​ങ്ങി വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​ക​വെ ഇ​ട​വ​ഴി​യി​ൽ വെ​ച്ച് ബ​ല​മാ​യി പി​ടി​ച്ച് കാ​റി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി പ​ണം അ​പ​ഹ​രി​ക്കു​ക​യും ശേ​ഷം റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​യു​ക​യു​മാ​യി​രു​ന്നു.

പു​ല​ർ​ച്ച​യാ​യ​തി​നാ​ൽ കാ​റി​നെ കു​റി​ച്ചോ പ്ര​തി​ക​ളെ കു​റി​ച്ചോ പ​രാ​തി​ക്കാ​ര​ന് ഒ​ന്നും അ​റി​യാ​ൻ സാ​ധി​ച്ചി​ല്ല. ച​ക്ക​ര​ക്ക​ല്ല് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​പി. ആ​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​മാ​സ​മാ​യി തു​ട​ർ​ന്ന പ​ഴു​ത​ട​ച്ച അ​ന്വേ​ഷ​ണ​ത്തി​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച പ്ര​തി​ക​ളെ ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​നി​ന്ന് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ച കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. റ​ഫീ​ഖ് പ​ണ​വു​മാ​യി ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് വ​രു​ന്ന​ത് പ്ര​തി​ക​ൾ​ക്ക് ആ​രോ ഒ​റ്റി​ക്കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ചാ​ണ് പ്ര​തി​ക​ൾ കാ​സ​ർ​കോ​ട്ടു​നി​ന്ന് ച​ക്ക​ര​ക്ക​ല്ലി​ലെ​ത്തി പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ മ​റ്റൊ​രു കാ​സ​ർ​കോ​ട് സ്വ​ദേ​ശി​യെ ക​ണ്ടെ​ത്താ​നു​ണ്ടെ​ന്ന് പോലീസ് പ​റ​ഞ്ഞു. കാ​റു​ട​മ ഇ​രി​ക്കൂ​ർ ക​ല്യാ​ടി​ലെ സി​ജോ​യും അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

ഷി​നോ​ജ് എ​ന്ന പ്ര​തി​യെ​യും പി​ടി​കൂ​ടാ​നു​ണ്ട്. 23 കി​ലോ​മീ​റ്റ​ർ ദൂ​രം വ​രെ സി.​സി.​ടി.​വി കാ​മ​റ പി​ന്തു​ട​ർ​ന്ന് പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കാ​റി​ന്‍റെ ന​മ്പ​ർ ല​ഭി​ച്ചെ​ങ്കി​ലും വാ​ട​ക​ക്കാ​റാ​യ​തി​നാ​ൽ പി​ന്നെ​യും പ്ര​തി​ക​ളി​ലേ​ക്കെ​ത്താ​ൻ ഏ​റെ അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ടി​വ​ന്നു. ക​ണ്ണൂ​ർ എ.​സി.​പി ടി.​കെ. ര​ത്ന​കു​മാ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ എം.​പി. ആ​സാ​ദ്, സീ​നി​യ​ർ സി​വി​ൽ പോലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ. ​നാ​സ​ർ, പി.​കെ. നാ​സ​ർ, കെ. ​നി​ഷാ​ന്ത് തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ന്വേ​ഷ​ണം കാ​സ​ർ​കോ​ട്ടേ​ക്കു​കൂ​ടി വ്യാ​പി​പ്പി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടൊവിനോ തോമസിന്റെ വീടിന് മുന്നിൽ യുവമോർച്ച പ്രതിഷേധം

0
തൃശ്ശൂർ: നടന്‍ ടൊവിനോ തോമസിന്റെ വീടിനുമുന്നില്‍ യുവമോര്‍ച്ച പ്രതിഷേധം. സിജെപി സമരത്തെ...

ഓമല്ലൂര്‍ പുത്തന്‍പീടികയില്‍ അപരിചിതരായ യുവാക്കള്‍ വീടുകള്‍ കയറുന്നു : കിണര്‍ വൃത്തിയാക്കുവാനെന്ന വ്യാജേന എത്തുന്ന...

0
ഓമല്ലൂര്‍ : ഓമല്ലൂര്‍ പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ അപരിചിതരായ യുവാക്കള്‍ വീടുകള്‍ കേന്ദ്രീകരിച്ച് എത്തുന്നതായി...

സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ രാത്രിക്കാല പിങ്ക് ബസ് ആരംഭിക്കുന്നു

0
തിരുവനന്തപുരം: സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ രാത്രിക്കാല പിങ്ക് ബസ് ആരംഭിക്കുന്നു. വനിതകളുടെ രാത്രികാല...

അവിട്ടം ജലോത്സവം സ്വാഗത സംഘം രൂപീകരണ യോഗം 28 ന്

0
റാന്നി: അവിട്ടം ജലോത്സവം സ്വാഗത സംഘം രൂപീകരണ യോഗം 28 ന്...