കാറിൽ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസ് ; പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഓടുന്ന കാറിൽ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ കസ്റ്റഡിയിൽ ഉള്ള പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപെടുത്തും. മദ്യലഹരിയിലാണ് മൂന്ന് യുവാക്കൾ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. വ്യാഴാഴ്ച രാത്രി നടന്ന സംഭവം ഇന്നലെയാണ് പുറം ലോകം അറിയുന്നത്. സംഭവത്തിൽ രാജസ്ഥാൻ സ്വദേശിയായ മോഡൽ ഡിമ്പിൾ, കൊടുങ്ങല്ലൂർ സ്വദേശികളായ സുദീപ് , വിവേക്, നിധിൻ എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്യുകയാണ്. ബാറിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും പ്രതികൾ യുവതിയുമായി സഞ്ചരിച്ച വഴികളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. ബാർ ജീവനക്കാരുടെയും ബാറിൽ ഉണ്ടായിരുന്നവരുടെയും മൊഴി രേഖപ്പെടുത്തും.

പള്ളിമുക്കിലെ ബാറിൽ സുഹൃത്തിനൊപ്പം എത്തിയ കാസർഗോഡ് സ്വദേശിയായ മോഡലിനെ ഓടിക്കൊണ്ടിരുന്ന കാറിൽ മൂന്ന് യുവാക്കൾ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി എന്ന് പോലീസ് പറയുന്നു. തുടർന്ന് കാക്കനാട്ടെ താമസസ്ഥലത്ത് ഇറക്കി വിട്ടു. കൂട്ടബലാത്സംഗത്തിന് ഇരയായ കാര്യം യുവതി സുഹൃത്തിനെ അറിയിക്കുകയും ചികിത്സതേടുകയും ചെയ്തതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിവിധ ഇടങ്ങളിൽ നിന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്. കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...