വീട്ടമ്മയെ കൊലപ്പെടുത്തി അടുക്കളയില്‍ കുഴിച്ചുമൂടിയ കേസ് ; വിചാരണ തുടങ്ങി

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : പണിക്കന്‍കുടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തി അടുക്കളയില്‍ കുഴിച്ചുമൂടിയെന്ന കേസുമായി ബന്ധപ്പെട്ട് തൊടുപുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ തുടങ്ങി. 2021 ഓഗസ്റ്റ് 12-നാണ് സംഭവം നടന്നത്. മാണിക്കുന്നേല്‍ ബിനോയ് സേവ്യര്‍ എന്നയാള്‍ കൂടെതാമസിച്ചിരുന്ന സിന്ധുവിനെ കൊലപ്പെടുത്തി കുഴിച്ചു മൂടുകയായിരുന്നു. സിന്ധു ഭര്‍ത്താവുമായി പിണങ്ങിനിന്ന സമയത്ത് ബിനോയിയുമായി അടുപ്പത്തിലാകുകയായിരുന്നു. ബിനോയിയുടെ ഭാര്യയും ഇയാളുടെ ക്രൂരമായ ഉപദ്രവം സഹിക്കാനാകാതെ ബന്ധം വേര്‍പെടുത്തിപോയിരുന്നു.

ഇയാള്‍ക്കൊപ്പം താമസം തുടങ്ങിയതിനുശേഷം സിന്ധുവിനും കുട്ടിക്കും ക്രൂരമായ ഉപദ്രവങ്ങള്‍ ഏല്‍ക്കേണ്ടിവന്നു. ഒടുവില്‍ അവിഹിതം ആരോപിച്ച് സിന്ധുവിന് കൊന്നു കുഴിച്ചുമൂടുകയായിരുന്നുവെന്നാണ് കേസ്. സിന്ധുവിനെ കാണാനില്ലെന്ന പരാതി ഉയര്‍ന്ന് 22 ദിവസത്തിനു ശേഷം ഇവര്‍ താമസിച്ചിരുന്ന വീടിന്റെ അടുക്കളയില്‍നിന്ന് പോലീസ് മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ബിനോയിയെ രണ്ട് ദിവസത്തിനുള്ളില്‍ പോലീസ് പിടികൂടുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘പുറത്തുപോയവർ പാർട്ടിയെ നന്നാക്കാൻ വരേണ്ട’ ; താക്കീതുമായി സി പി എം ആലപ്പുഴ ജില്ല...

0
ചേർത്തല : പുറത്തുപോയവർ പാർട്ടിയെ നന്നാക്കാൻ വരേണ്ടെന്ന താക്കീതുമായി സി.പി.എം. ആലപ്പുഴ...

റോബോട്ട് ബോട്ടുകൾ ഉപയോഗിച്ച് ഹോർമുസിലെ മൈനുകൾ നീക്കിയെന്ന വാദവുമായി യുഎസ് ; അസാധ്യമെന്ന്...

0
ടെഹ്‌റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ, നാലുമാസത്തെ രഹസ്യദൗത്യത്തിലൂടെ യു.എസ്. നാവികസേന...

ചിറയിൻകീഴ് കയ്യാങ്കളി : ഗുരുതര അച്ചടക്കലംഘനമെന്ന് കണ്ടെത്തൽ, നടപടിയുണ്ടാകും ; പ്രാഥമിക റിപ്പോർട്ട്

0
തിരുവനന്തപുരം : ചിറയിൻകീഴിൽ രമ്യാ ഹരിദാസ് എം.എൽ.എ.യും പ്രവർത്തകരും തമ്മിലടിച്ച സംഭവത്തിൽ...

വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയെ പീഡിപ്പിച്ചു

0
ലക്നൗ : വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയായ ദലിത് പെൺകുട്ടിയെ കൃഷിയിടത്തിൽ...