ഷെയർചാറ്റ് വഴി പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ച കേസ്: പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇരുപത് വയസുകാരനെ തിരുവനന്തപുരം കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വെങ്ങോട് സ്വദേശി ഗോകുലാണ് അറസ്റ്റിലായത്. സമൂഹമാധ്യമമായ ഷെയര്‍ചാറ്റിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെട്ട ഗോകുല്‍ പലസ്ഥലങ്ങളില്‍ പെണ്‍‌കുട്ടിയെ എത്തിച്ചു പീഡിപ്പിച്ചു. വാടകയ്ക്ക് എടുത്ത കാറിലാണ് പ്രതി പെണ്‍കുട്ടിയുമായി കറങ്ങിയിരുന്നത്. വിവിധയിടങ്ങളില്‍ പെണ്‍കുട്ടിയെ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. പീഡനത്തിന് ശേഷം പെണ്‍കുട്ടിയുടെ മൂന്നരപവന്റെ സ്വര്‍ണാഭരണങ്ങള്‍ പ്രതി കവര്‍ന്നതായി പോലീസ് പറഞ്ഞു.

കരുനാഗപ്പള്ളിയിലെ ജ്യൂസ് കടയില്‍ ജോലി ചെയ്ത് വരികയായിരുന്നു പ്രതി. പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ശേഷം കരുനാഗപ്പള്ളിയിലെത്തിയ ഗോകുലിനെ ഇവിടെ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പാലക്കാട് ജില്ലയില്‍ സമാനമായ കേസ് ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. പതിനാറുകാരിയെ പീഡിപ്പിച്ച ഗോകുല്‍ ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് കഴക്കൂട്ടം പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പെണ്‍കുട്ടിയെ ഷെയര്‍ചാറ്റ് വഴി പരിചയപ്പെട്ടതും പിന്നീട് പീഡിപ്പിച്ചതും.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഗോകുലിനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി തോട്ടമൺകാവ് ഭഗവതിക്ഷേത്രത്തില്‍ അംബാ യാഗം ഒക്ടോബര്‍ ഒന്‍പതിന് ആരംഭിക്കും : സ്വാഗത സംഘം...

0
റാന്നി : റാന്നി തോട്ടമണ്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ ഒക്ടോബർ ഒന്‍പത് മുതൽ...

ഏഷ്യൻ ​ഗെയിംസിൽ സ്വർണം ലഭിക്കുന്ന മലയാളി കായികതാരങ്ങൾക്ക് 50 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച്...

0
ഡൽഹി: ഏഷ്യൻ ​ഗെയിംസിൽ സ്വർണം ലഭിക്കുന്ന മലയാളി കായികതാരങ്ങൾക്ക് 50 ലക്ഷം...

അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഇ.എന്‍.ടി ഡോക്ടറില്ല : രോഗികള്‍ പ്രതിസന്ധിയില്‍

0
അടൂര്‍ : ഒരു മാസത്തോളമായി അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഇ.എന്‍.ടി ഡോക്ടറുടെ സേവനം...

മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
കോട്ടയം: മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു...