മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച കേസ് ; സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കടയ്ക്കലിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ. മടവൂർ വിളയ്ക്കാട് സ്വദേശി സജീറാണ് പോലീസ് വലയിൽ കുടുങ്ങിയത്.
പ്രതി സജീർ കണ്ടക്ടർ ആയി ജോലി ചെയ്യുന്ന ബസിലാണ് പീഡനത്തിന് ഇരയായ 22 കാരിയായ ബഡ്ഡ്സ് സ്കൂൾ വിദ്യാർഥിനി പതിവായി സ്കൂളിലേക്ക് പോകുന്നത്. പ്രണയം നടിച്ച് യുവതിയുമായി അടുപ്പത്തിലായി. വർക്കല ബീച്ച് കാട്ടികൊടുക്കാം എന്ന് പറഞ്ഞ് കൊണ്ടുപോയായിരുന്നു പീഡനം. കടയ്ക്കലിൽ നിന്ന് ബൈക്കിൽ പീഡനത്തിനിരയായ പെൺകുട്ടിയേയും മറ്റൊരു പെൺകുട്ടിയേയും സജീർ കയറ്റി കൊണ്ട് പോയി. ഒരാളെ നിലമേലിൽ ഇറക്കി. ഇതിന് ശേഷം 22കാരിയെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പീഡിപ്പിക്കുകയിരുന്നെന്ന് പോലീസ് പറയുന്നു.

വൈകി വീട്ടിലെത്തിയതോടെ സ്കൂള്‍ അധികൃതരും പൊലീസും ചോദിക്കുമ്പോഴാണ് പീഡന വിവരം പറയുന്നത്. പിപിടിയിലായ സജീർ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. വീട്ടിലെത്തിയാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തത് . പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. പെൺകുട്ടിയെ കൊണ്ട് പോകാനുപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയുടെ പേരിലെ തട്ടിപ്പിൽ കേന്ദ്ര ഏജൻസികൾ‌ക്ക് പരാതി നൽകി ഷോൺ ജോർജ്

0
കോട്ടയം: മെസിയുടെ പേരിലെ തട്ടിപ്പിൽ കേന്ദ്ര ഏജൻസികൾ‌ക്ക് പരാതി നൽകി ബിജെപി...

ഇൻഡൊനീഷ്യയിൽ അഗ്നിപർവത സ്ഫോടനം ; വിമാന സർവീസുകൾ നിർത്തി

0
ജക്കാർത്ത : ഇൻഡൊനീഷ്യയിലുണ്ടായ വൻ അഗ്‌നിപർവത സ്ഫോടനത്തെത്തുടർന്ന് ഏഴ് വിമാനത്താവളങ്ങളുടെ പ്രവർത്തനം...

ഇപ്പോഴത്തെ നടപടി മൂന്ന് വർഷത്തെ നിയമപോരാട്ടത്തിൻ്റെ ഫലമാണെന്ന് ഷോൺ ജോർജ്

0
കോട്ടയം: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻ്റ്...

പ്രിയവർഗീസ് നിയമനക്കേസ് മാറ്റിവെച്ച് സുപ്രീം കോടതി ; സെപ്റ്റംബർ 22-ന് പരിഗണിക്കും

0
ന്യൂഡൽഹി : കണ്ണൂർ സർവകലാശാലയിലെ പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസ്...