പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് ; പ്രതിക്ക് 111 വർഷം കഠിന തടവും പിഴയും വിധിച്ച് കോടതി

For full experience, Download our mobile application:
Get it on Google Play

നാദാപുരം : കോഴിക്കോട് നാദാപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 111 വർഷം കഠിന തടവും പിഴയും വിധിച്ച് കോഴിക്കോട് നാദാപുരംപോക്സോ കോടതി. ഒൻപതു വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് ബന്ധുവായ മരുതോങ്കര സ്വദേശിയെ പോക്സോ കോടതി കഠിന തടവിന് ശിക്ഷിച്ചിരിക്കുന്നത്. രണ്ടുവർഷം മുമ്പ് നടന്ന ക്രൂരപീഡനത്തിലാണ് നാദാപുരം പോക്സോ കോടതി വിധി. ക്രിസ്മസ് അവധിക്കാലത്ത്, നാലാംക്ലാസുകാരിയെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പ്രതി പീഡിപ്പിക്കുകയായിരുന്നു. പീഡനവിവരം വീട്ടുകാരോട് പറയാതിരിക്കാൻ പെൺകുട്ടിയെ ഇയാൾ ദേഹോപദ്രവും ഏ‍ൽപ്പിക്കുകയും ചെയ്തിരുന്നു. മരുതോങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റിന് കിട്ടിയ രഹസ്യ വിവരത്തിൻ്റ അടിസ്ഥാനത്തിൽ ഐ.സി.ഡി.എസ് സൂപ്പർവൈസർ നടത്തിയ അന്യേഷണത്തിലാണ് പീഡന വിവരം ഒടുവിൽ പുറത്തറിയുന്നത്.

സാഹചര്യ തെളിവുകളുടെയും ഡിഎൻഎ പരിശോധന ഉൾപെടെയുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുമായിരുന്നു പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. വിചാരണവേളയിൽ അതിജീവിതയുടെ ഒരു ബന്ധു കൂറുമാറി പ്രതിക്ക് അനുകൂലമായി മൊഴി നൽകിയിരുന്നു.കേസ് ഒത്തുതീർപ്പിനായി വീണ്ടും സാക്ഷി വിസ്താരം നടത്താൻ പ്രതി ഭാഗം അപേക്ഷ നൽകിയെങ്കിലും കോടതി അനുവദിച്ചില്ല.കേസിൽ 19 സാക്ഷികളെയും 27 രേഖകളും ഹാജരാക്കിയിരുന്നു. അഡ്വ. മനോജ് അരൂർ ആണ് പ്രോസിക്യൂട്ടർ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെന്തുരുകി കേരളം : ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥാവകുപ്പ് ; വ്യാഴം മുതൽ മൂന്നുദിവസം മഴയ്ക്ക്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കനത്ത ചൂട് അനുഭവപ്പെടും. പകൽ ജാഗ്രത...

പമ്പാ ജലമേള സെപ്റ്റംബർ 13ന് നീരേറ്റുപുറത്ത് ; പ്രമുഖ വള്ളങ്ങൾ പങ്കെടുക്കും

0
കോട്ടയം : കെ.സി.മാമ്മൻ മാപ്പിള ട്രോഫിക്കായുള്ള ഉത്രാടം തിരുനാൾ പമ്പാ ജലമേളയും...

പ്രധാനമന്ത്രിക്കെതിരെ പോസ്റ്റ് : ഇടുക്കി ക്രൈംബ്രാഞ്ചിലെ വനിതാ എഎസ്ഐക്ക് സസ്‌പെൻഷൻ

0
ചെറുതോണി : പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും അപമാനിക്കുന്ന ഫെയ്സ്ബുക് പോസ്റ്റുകൾ ഉൾപ്പെടെ...

കണ്ണൂരിൽ 27കാരിയുടെ മരണത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

0
കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിൽ 27കാരി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത കേസിൽ...