മലവെള്ളപ്പാച്ചിലിൽ കക്കാട്ടാറിൽ ഒഴുകിയെത്തിയ തടിപിടിച്ചവർക്കെതിരെ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോരിച്ചൊരിഞ്ഞ മഴയിൽ കരകവിഞ്ഞൊഴുകിയ കക്കാട്ടാറിലൂടെ ഒഴുകിവന്ന കാട്ടുതടികളും മറ്റും പിടിക്കാൻ ശ്രമിച്ച മൂന്ന് യുവാക്കൾക്കെതിരെ മൂഴിയാർ പോലീസ് കേസെടുത്തു. സീതത്തോട് കൊച്ചുകോട്ടമൺപാറ തടത്തിൽ വീട്ടിൽ സന്തോഷിന്റെ മകൻ രാഹുൽ (25), കൊച്ചുകോട്ടമൺപാറ പാലക്കൽ സണ്ണിയുടെ മകൻ വിപിൻ സണ്ണി (22), കൊച്ചുകോട്ടമൺപാറ സ്വദേശി പതിനെട്ടുകാരൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. വേണ്ടത്ര മുൻകരുതൽ ഇല്ലാതെയും പൊതുസുരക്ഷ കണക്കിലെടുക്കാതെയും അപകടകരമായ വിധമുള്ള പ്രവൃത്തി ചെയ്തതായി കണക്കിലെടുത്തു യുവാക്കൾക്കെതിരെ കേസെടുക്കാൻ ജില്ലാ പോലീസ് മേധാവി നിർദേശിക്കുകയായിരുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് യുവാക്കൾ വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ അപകടകരമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ കരകവിഞ്ഞൊഴുകിയ കാക്കാട്ടാറിലൂടെ ഒഴുകിവന്ന കാട്ടുതടികളും മറ്റും നീന്തിപിടിയ്ക്കാനായി ശ്രമിച്ചത്. ഇത് മൊബൈലിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രശസ്തമായ ഒരു സിനിമ പാട്ടിന്റെ പശ്ചാത്തലത്തിൽ പോസ്റ്റ്‌ ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് പോലീസ് ഇൻസ്‌പെക്ടർ കെ എസ് ഗോപകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഇന്ന് (04.08.22) ഉച്ചയ്ക്ക് അറസ്റ്റ് ചെയ്തു. എസ് ഐ കിരൺ വി എസ്, എസ് സി പി ഓ ഷൈൻ കുമാർ, സി പി ഓമാരായ ബിനുലാൽ, ഗിരീഷ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാദാപുരത്ത് 92 ഐ ഫോണുകള്‍ കവര്‍ന്ന സംഭവം ; ഡിവൈഎസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ്...

0
കോഴിക്കോട്: നാദാപുരത്തെ മൊബൈല്‍ ഫോണ്‍ ഷോറൂമിലുണ്ടായ വന്‍ കവര്‍ച്ചയിൽ പ്രത്യേക...

മുൻ ഐ പി എസ് ഉദ്യോഗസ്ഥൻ ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതി കേസ് പരിഗണിക്കുന്നത്...

0
ഡൽഹി: മുൻ ഐ പി എസ് ഉദ്യോഗസ്ഥൻ ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ...

തിരുവല്ല താലൂക്ക് ആശുപത്രി പരിസരത്ത് പാർക്ക് ചെയ്തി സ്കൂട്ടറിൽ നിന്നും ഹെൽമെറ്റ് മോഷണം

0
തിരുവല്ല : പത്തനംതിട്ട തിരുവല്ല താലൂക്ക് ആശുപത്രി പരിസരത്ത് പാർക്ക്...

യുദ്ധത്തിന് താൽപ്പര്യമില്ല, എന്നാൽ ആക്രമണമുണ്ടായാൽ വെറുതെയിരിക്കില്ല; ശക്തമായ മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ

0
ബിഷ്കെക്ക്: ഇറാൻ യുദ്ധമാഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി ഇറാൻ പ്രസിഡണ്ട് മസൂദ് പെസഷ്കിയാൻ. ആക്രമിച്ചാൽ...