നടിയെ ആക്രമിച്ച കേസ് ; സിബിഐ കോടതിയില്‍ നിന്ന് സെഷന്‍സ് കോടതിയിലേക്ക് മാറ്റി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നടിയെ ആക്രമിച്ച കേസ് സിബിഐ സ്പെഷ്യല്‍ കോടതി മൂന്നില്‍ നിന്നും മാറ്റി. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്കാണ് കേസ് മാറ്റിയത്. കേസ് പരിഗണിച്ചിരുന്ന വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് ഈ കോടതിയിലെ പുതിയ ജഡ്ജി. ഇതോടെ കേസ് പരിഗണിക്കുന്ന ജഡ്ജിന്റെ കാര്യത്തില്‍ മാറ്റമുണ്ടാവില്ല എന്ന അവസ്ഥയാണുണ്ടായിരിക്കുന്നത്. നേരത്തെ ഹണി എം വര്‍ഗീസിനെ സിബിഐ സ്പെഷ്യല്‍ കോടതി മൂന്നില്‍ നിന്ന് മാറ്റിയിരുന്നു. ജഡ്ജ് കെകെ ബാലകൃഷ്ണനാണ് പുതിയ ജഡ്ജി. കേസ് പരിഗണിക്കുന്നതില്‍ നിന്ന് ഹണി എം വര്‍ഗീസിനെ മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതി സമീപിച്ചിട്ടുണ്ട്. അതിനിടയിലാണ് ഹണി എം വര്‍ഗീസിന്റെ കോടതിയിലേക്ക് തന്നെ കേസ് മാറ്റിയിരിക്കുന്നത്.

ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി ലഭിക്കില്ല, കേസ് സിബിഐ കോടതിയിലോ മറ്റേതെങ്കിലും വനിതാ ജഡ്ജിയെ കൊണ്ടോ വിചാരണ നടത്തണം. വിചാരണ പുതിയ ജഡ്ജി കേള്‍ക്കണം, അത് പുരുഷനായാലും കുഴപ്പമില്ലെന്ന് അതിജീവിത അപേക്ഷയില്‍ ആവശ്യപ്പെടുന്നു. സിബിഐ പ്രത്യേക കോടതി ജഡ്ജി ഹണി എം വര്‍ഗീസിന് പകരം പുതിയ ജഡ്ജിയെ നിയമിച്ച സാഹചര്യത്തില്‍ കൂടിയാണ് അപേക്ഷ. ജഡ്ജിയെ മാറ്റുന്നതിനൊപ്പം കേസും മാറ്റരുതെന്നാണ് ആവശ്യം. കേസില്‍ വിചാരണ തീരുന്നത് വരെ ജഡ്ജ് ഹണി എം വര്‍ഗീസിന് സിബിഐ കോടതിയില്‍ തുടരാമെന്ന മുന്‍ ഉത്തരവ് ഉണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിന്ധു നദീജല കരാർ തർക്കം; ആർബിട്രേഷൻ കോടതിയുടെ വിധി അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: സിന്ധു നദീജല കരാറിൽ ഇന്ത്യ എടുത്ത തീരുമാനത്തിൽ മാറ്റമില്ലെന്ന് കേന്ദ്രസർക്കാർ....

കാന്തപുരത്തിന്റെ നിലപാടിനെ വിമർശിക്കാനുള്ള ആർജവമില്ലാതെ ആർഎസ്എസിനെ ചാരി നിന്ന് രക്ഷപ്പെടാനാണ് ശ്രീമതി ടീച്ചർ ശ്രമിക്കുന്നതെന്ന്...

0
പാലക്കാട്: സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ അത് വലിയ...

താത്കാലികമായി പാർട്ടി ഉപേക്ഷിച്ചവർ മുന്നണിക്കൊപ്പം അണിനിരക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പിണറായി വിജയൻ

0
കണ്ണൂർ: പാർട്ടിക്കോട്ടകളിലെ വമ്പൻ തോൽവികളിൽ അണികളെ പഴിച്ച് ന്യായീകരണം തുടർന്ന് സിപിഎം....

കാന്തപുരത്തിന്റെ വിവാദ പരാമർശങ്ങളെയും അതിനെ ന്യായീകരിക്കുന്ന മറ്റ് മതപണ്ഡിതന്മാരെയും രൂക്ഷമായി വിമർശിച്ച് എസ്എഫ്ഐ

0
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പരാമർശങ്ങളെയും അതിനെ ന്യായീകരിക്കുന്ന...