14- കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് ; പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് സാഹസികമായി പിടികൂടി. പശ്ചിമ ബംഗാൾ രത്വാ പർനാപ്പുർ സ്വദേശി മുഹമ്മദ് മുഷറഫ് (20)നെയാണ് ചെങ്ങമനാട് പോലീസ് തെലങ്കാനയിലെ ഖമ്മം രാമാനുജവാരത്ത് നിന്ന് പിടികൂടിയത്.
മൂന്നാറിൽ നിർമ്മാണ മേഖലയിൽ ജോലി ചെയ്യുകയായിരുന്ന പ്രതി സാമൂഹിക മാധ്യമത്തിലൂടെയാണ് പതിനാലുകാരിയായ അസം സ്വദേശിനിയെ പരിചയപ്പെട്ടത്. പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച ശേഷം ട്രെയിനിൽ ബംഗാളിലേക്ക് കടത്തിക്കൊണ്ടുപോകുകയും അവിടെ വച്ച് ലൈംഗികമായി പീഡിപ്പിപ്പിക്കുകയായിരുന്നു. പിന്നാലെ പോലീസെത്തി പെൺകുട്ടിയെ രക്ഷപ്പെടുത്തിയെങ്കിലും പ്രതി മുഷറഫ് ഒളിവിൽപ്പോയി.

തെലങ്കാന രാമാനുജവാരം ഉൾഗ്രാമത്തിൽ സംഘത്തിനൊപ്പം കഴിയുകയായിരുന്ന പ്രതിയെ ചെങ്ങമനാട് പോലീസ് വേഷപ്രച്ഛന്നരായി എത്തി താമസ സ്ഥലം വളഞ്ഞാണ് പിടികൂടിയത്. ഇയാളോടൊപ്പമുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പോലീസ് ചെറുത്ത് നിന്ന് കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ രൂപവത്കരിച്ച അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ സോണി മത്തായി, എസ്.ഐമാരായ പി.കെ ബാലചന്ദ്രൻ, പി.എ തോമസ്, സീനിയർ സി.പി.ഒമാരായ കെ.ബി. സലിൻ കുമാർ, കെ.ആർ. രാഹുൽ, എം.എസ്. സിജു എന്നിവരാണ് ഉണ്ടായിരുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എഞ്ചിൻ തകരാറിലായ ഉപ്പ് ലോറി നീരേറ്റുപുറം പാലത്തിൽ കുടുങ്ങി

0
എടത്വ: തൂത്തുക്കുടിയിൽ നിന്ന് ഉപ്പ് കയറ്റിവന്ന ചരക്ക് ലോറി എഞ്ചിൻ...

മത്സ്യബന്ധത്തിനുപോയി തിരികെവരുന്നതിനിടെ കടലിൽ വെച്ച് നെഞ്ചുവേദന ; മത്സ്യത്തൊഴിലാളി മരിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ കടലിൽ മത്സ്യബന്ധനത്തിനുപോയ മത്സ്യത്തൊഴിലാളി മരിച്ചു. ആലപ്പുഴ വാടയ്ക്കൽ തൈയിൽ...

കോന്നിയില്‍ തെരുവ് നായയുടെ ആക്രമണം : നിരവധി പേര്‍ക്ക് പരിക്ക്

0
കോന്നി : കോന്നിയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ നിരവധി ആളുകള്‍ക്ക് പരിക്ക്. ഇവരില്‍...

തലവടി ഗ്രാമപഞ്ചായത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തിരിച്ചടി ; മാവേലി സ്റ്റോറിൽ അരിയുടെ ശേഖരം തീർന്നു

0
എടത്വ: പ്രളയദുരിതം രൂക്ഷമായ തലവടി ഗ്രാമപഞ്ചായത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി മാവേലി...