കോന്നിയില്‍ തെരുവ് നായയുടെ ആക്രമണം : നിരവധി പേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ നിരവധി ആളുകള്‍ക്ക് പരിക്ക്. ഇവരില്‍ 5 പേരെ കോന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ശാന്തകുമാര്‍ (47), അബൂബക്കര്‍ (52), സുഭാഷ്‌ കുമാര്‍ (51), ജോബിന്‍ (25), സഖിബുള്‍ ഇസ്‌ലാം (28) എന്നിവരെയാണ് കോന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏകദേശം പന്ത്രണ്ടോളം പേര്‍ക്ക് നായയുടെ കടിയേറ്റിട്ടുണ്ടെന്നാണ് അറിയുവാന്‍ കഴിയുന്നത്. കോന്നി കെ.എസ്.ആര്‍.റ്റി.സി ഓപ്പറേറ്റിംഗ് സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു നായയുടെ ആക്രമണമുണ്ടായത്. നായയുടെ ആക്രമണത്തില്‍ പലര്‍ക്കും ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്.

തെരുവ് നായയെ ഉടന്‍ പിടികൂടാനുള്ള നടപടികള്‍ സ്വീകരിച്ചതായി ജനപ്രതിനിധികള്‍ അറിയിച്ചു. കോന്നിയില്‍ തെരുവ് നായ ശല്യം തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെ കഴിഞ്ഞു. കോന്നി നഗരത്തില്‍ എത്തിയ നിരവധി ആളുകള്‍ക്ക് തെരുവ് നായയുടെ കടിയേറ്റിട്ടുണ്ട്. എന്നാല്‍ ഇതിന് ശാശ്വതമായ പരിഹാരം കാണുവാന്‍ കോന്നി ഗ്രാമപപഞ്ചായത്തിനോ ബന്ധപ്പെട്ട വകുപ്പുകള്‍ക്കോ കഴിഞ്ഞിട്ടില്ല. നഗരത്തില്‍ വലിച്ചെറിയുന്ന മാലിന്യങ്ങളും തെരുവ് നായകള്‍ വര്‍ദ്ധിക്കുന്നതിന് പ്രധാന കാരണമായി ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യബന്ധത്തിനുപോയി തിരികെവരുന്നതിനിടെ കടലിൽ വെച്ച് നെഞ്ചുവേദന ; മത്സ്യത്തൊഴിലാളി മരിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ കടലിൽ മത്സ്യബന്ധനത്തിനുപോയ മത്സ്യത്തൊഴിലാളി മരിച്ചു. ആലപ്പുഴ വാടയ്ക്കൽ തൈയിൽ...

തലവടി ഗ്രാമപഞ്ചായത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തിരിച്ചടി ; മാവേലി സ്റ്റോറിൽ അരിയുടെ ശേഖരം തീർന്നു

0
എടത്വ: പ്രളയദുരിതം രൂക്ഷമായ തലവടി ഗ്രാമപഞ്ചായത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി മാവേലി...

ശക്തമായ മഴ : ജില്ലയിലെ മലയോര മേഖലകളില്‍ അതീവ ജാഗ്രത നിര്‍ദേശം

0
പത്തനംതിട്ട : ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മലയോര മേഖലകളില്‍ അതീവ...

പാലക്കാട് ക്ലാസ് റൂമിൽ സംസാരിച്ചതിന് അധ്യാപകൻ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി

0
പാലക്കാട്: ക്ലാസ് റൂമിൽ സംസാരിച്ചതിന് അധ്യാപകൻ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി. പാലക്കാട് തൃക്കടീരി...