യുവതിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച കേസ് ; യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: സമൂഹമാദ്ധ്യമങ്ങൾ വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിക്കുകയും സ്വർണവും പണവും തട്ടിയെടുക്കുകയും ചെയ്‌തെന്ന കേസിൽ ഇടുക്കി പീരുമേട് കൊക്കയാർ വെംബ്ലി വടക്കേമല തുണ്ടിയിൽ അജിത്ത് ബിജുവിനെ (28) പോലീസ് അറസ്റ്റ് ചെയ്‌തു. പിന്നാക്ക വിഭാഗത്തിൽപ്പെട്ട ആലപ്പുഴ സ്വദേശിയായ യുവതിയെ പീഡിപ്പിക്കുകയും സ്വകാര്യ വീഡിയോകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അജിത്ത് പണവും സ്വർണവും തട്ടിയെടുത്തുവെന്നും പോലീസ് പറഞ്ഞു. ആലപ്പുഴ വനിതാ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസിലാണ് ഇപ്പോൾ അറസ്റ്റ് ചെയ്‌തിരിക്കുന്നത്.അജിത്ത് ബി കൃഷ്‌ണ നായർ എന്ന ഇൻസ്റ്റഗ്രാം ഐഡിയിൽ തന്റെ റീൽസുകൾ സ്ഥിരമായി പോസ്‌റ്റ് ചെയ്‌ത് യുവതികളുമായി ചങ്ങാത്തത്തിലാകുന്ന പ്രതി ഇവരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുന്നത് പതിവാണെന്നും പോലീസ് പറഞ്ഞു.

മലപ്പുറം കരിപ്പൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത മറ്റൊരു കേസിൽ പ്രതി ജയിൽ ശിക്ഷ അനുഭവിച്ചതാണ്. ഇതിൽ ജാമ്യമെടുത്ത് പലയിടത്തായി ഒളിവിൽ കഴിഞ്ഞുവരവേയാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലുള്ള സ്ത്രീകളുമായി ബന്ധത്തിലാകുന്നത്. രണ്ട് വർഷം മുമ്പ് നടന്ന സംഭവത്തിൽ പ്രതി ഇപ്പോഴും ഭയപ്പെടുത്തി പണം അപഹരിക്കാൻ ശ്രമിച്ചതോടെയാണ് ആലപ്പുഴ സ്വദേശിയായ യുവതി പരാതി നൽകിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് ; പാർട്ടി ശക്തമായി പ്രതിരോധിക്കും, റിയാസിലേക്ക് അന്വേഷണം എത്തിക്കാനാണ് ഇഡി ശ്രമമെന്ന്...

0
തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് ഇഡി റെയ്ഡിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി...

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...