ചികിത്സാ സഹായ പണം മുക്കിയെന്ന പേരില്‍ വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ പോലീസില്‍ പരാതി

For full experience, Download our mobile application:
Get it on Google Play

പെരുവന്താനം : ചികിത്സാ സഹായ പണം മുക്കിയെന്ന പേരില്‍ വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ പോലീസില്‍ പരാതി നൽകി. യൂത്ത് കോണ്‍ഗ്രസ് പീരുമേട് നിയോജക മണ്ഡലം വൈസ്പ്രസിഡന്റ് അമൽ മോൻ ജോസഫാണ് കൊക്കയാര്‍ സ്വദേശിമാര്‍ട്ടിന്‍ കുര്യന്‍, ജെയിസ് ജോസഫ്, നിഥിന്‍സുരേഷ്, ബിജു ജോണ്‍ എന്നിവര്‍ക്കെതിരെ പീരുമേട് ഡി.വൈ.എസ്.പിക്ക് പരാതി നല്‍കിയത്. കൊക്കയാര്‍ പഞ്ചായത്തിലെ മുക്കുളത്ത രക്താര്‍ബുധ ബാധിതനായ ജിന്റോ ജോർജിന്റെ ചികിത്സ സഹായ സമിതിക്കുവേണ്ടി യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പെരുവന്താനത്ത് പണ സമാഹരണം നടത്തിയിരുന്നു. തൊണ്ണൂറായിരം രൂപയോളം സമാഹരിക്കുകയും ചെയ്തിരുന്നു. ഇതില്‍ ആയിരം രൂപ അമൽജോസഫിന്റെ ഗൂഗിള്‍പേ അക്കൗണ്ടിലൂടെയാണ് സ്വീകരിച്ചത്.

തുക മുഴുവനും സഹായ സമിതിയെ ബോധ്യപെടുത്തുകയും ചെയ്‌തെങ്കിലും പണം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അപഹരിച്ചതായി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തിയതിനെതിരെയാണ് പരാതി നല്‍കിയത്. ചികില്‍സ സഹായ സമിതി ചെയര്‍മാനും കണ്‍വീനറുമടക്കമുളളയാളുകള്‍ ബാങ്കിലെത്തി സ്റ്റേറ്റ് മെന്റ് പരിശോധിച്ചു ബോധ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ രോഗിയെ സഹായിക്കാന്‍ രംഗത്തു വന്ന തങ്ങളെ അപമാനിച്ചുവെന്നു കാട്ടിയാണ് സൈബര്‍നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ടു പരാതി നല്‍കിയത്. ഇത് സംബന്ധിച്ചു ഇവരെക്കൂടാതെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവരുടെ വിവരങ്ങളും ശേഖരിച്ചു വരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏഴുമണിക്കൂർകൊണ്ട് ഓടിയെത്തി വന്ദേ ഭാരത് ; ബെംഗളൂരു – മംഗളൂരു റൂട്ടിൽ രണ്ടാം ട്രയൽ...

0
ബെംഗളൂരു: ബെംഗളൂരുവിൽനിന്ന് മംഗളൂരുവിലേക്ക് സർവീസിന് ഒരുങ്ങുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൻ്റെ...

വൈദ്യുതി പ്രതിസന്ധി എൽഡിഎഫ് സർക്കാരിന്റെ സംഭാവന ; മന്ത്രി എ പി അനിൽകുമാർ

0
തൃശൂർ : വൈദ്യുതി പ്രതിസന്ധി എൽഡിഎഫ് സർക്കാർ ഉണ്ടാക്കിയതെന്ന് മന്ത്രി എ...

പെട്രോൾ അടിച്ചശേഷം പണം കൊടുക്കാതെ കാറിൽ മുങ്ങി ; നാലംഗ സംഘത്തെ പിടികൂടി

0
അടിമാലി : ആനച്ചാലിലെ പെട്രോൾ പമ്പിൽനിന്നു കാറിൽ പെട്രോൾ അടിച്ചശേഷം പണം...

‘റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ല’ ; റിയാസിന്റെ സുഹൃത്തിന്റെ ആവശ്യം ഇഡി തള്ളി

0
കോഴിക്കോട് : റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിചാരണ...