തണ്ണിത്തോട്ടില്‍ കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപെടുത്തിയപ്പോള്‍ സമീപത്തെ കര്‍ഷകന്റെ കൃഷിയും സോളാര്‍ വേലിയും നശിപ്പിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട്: തണ്ണിത്തോട് മേക്കണ്ണത്ത് കിണറ്റില്‍ വീണ കാട്ടാനയെ കരകയറ്റി കാട്ടിലേക്ക് അയച്ചപ്പോള്‍ സമീപവാസിയായ കര്‍ഷകന്റെ കൃഷിയിടവും നശിപ്പിച്ചതായി പരാതി. കാട്ടാന വീണ കിണറിന് സമീപത്തെ പറമ്പില്‍ കൃഷി ചെയ്തിരിക്കുന്ന കര്‍ഷകനായ ധ്വരയാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. രണ്ട് നിര ഫെന്‍സിംഗ് അടക്കം ധ്വര നിര്‍മ്മിച്ച മൂന്ന് സംരക്ഷണ വേലികള്‍ തകര്‍ത്താണ് കാട്ടാനക്കുട്ടി കാട്ടിലേക്ക് ഓടി മറഞ്ഞതെന്ന് ഈ കര്‍ഷകന്‍ പറയുന്നു. ആളുകള്‍ വിരട്ടി ഓടിച്ചതിനെ തുടര്‍ന്നാണ് ആനക്കുട്ടി തന്റെ  കൃഷിയിടത്തില്‍ നാശം വരുത്തിയതെന്നാണ് കര്‍ഷകന്‍ പറയുന്നത്. കൃഷിയിടത്തിലെ ചേനയും ചേമ്പും അടക്കമുള്ള കാര്‍ഷിക വിളകള്‍ കാട്ടാനക്കുട്ടി നശിപ്പിച്ചു. ഇതോടെ ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായതെന്നും ധ്വര പറയുന്നു.

വനപാലകാരും നാട്ടുകാരും ചേര്‍ന്ന് ആനക്കുട്ടിയെ കരയില്‍ കയറ്റി വിട്ടപ്പോള്‍ ആളുകള്‍ വലിയ രീതിയില്‍ ശബ്ദമുണ്ടാക്കിയിരുന്നു. ഇതാണ് ആനക്കുട്ടി പരിഭ്രാന്തിയിലാകാന്‍ കാരണമായത്. കൃത്യമായ രീതിയില്‍ കാലങ്ങളായി ഈ കര്‍ഷകന്‍ പരിപാലിച്ച് വന്ന കൃഷിയിടമാണ് ജാഗ്രതക്കുറവ്‌ കാരണം കാട്ടാനക്കുട്ടി ചവിട്ടി മെതിച്ച് കടന്നുപോയത്. ആനക്കുട്ടി വീണ കിണറ്റില്‍ നിന്നും ഇതിനെ കരകയറ്റിയപ്പോഴുണ്ടായ നഷ്ടം നികത്തുമെന്ന് കിണര്‍ നിലനിന്നിരുന്ന സ്ഥലത്തിന്റെ ഉടമയെ വനം വകുപ്പ് അറിയിച്ചിരുന്നു. എന്നാല്‍ കാട്ടാനക്കുട്ടി കാട് കയറിയപ്പോള്‍ ഈ കര്‍ഷകന് ഉണ്ടായ നഷ്ടം ആര് നികത്തും എന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തതയില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ അധ്യാപക സർവീസ് സംഘടന കളക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി

0
പത്തനംതിട്ട : ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ...

അമ്മയെയും മകളെയും ആക്രമിക്കുകയും അപമാനിക്കുകയും ചെയ്ത പരുമല സ്വദേശി അറസ്റ്റില്‍

0
പുളിക്കീഴ് : പ്രായമായ സ്ത്രീയെയും മകളെയും വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിക്കുകയും ലൈംഗിക...

ആറന്മുള ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളില്‍ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനം നടന്നു

0
ആറന്മുള : ആറന്മുള ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിവിധ...

നീറ്റ് റദ്ദാക്കണമെന്നും വിദ്യഭ്യാസം പൂർണമായും സംസ്ഥാന സർക്കാറുകൾക്ക് കീഴിൽ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി സി ജോസഫ്...

0
ചെന്നൈ: നീറ്റ് റദ്ദാക്കണമെന്ന് തമിഴ്നാട് സർക്കാർ. വിദ്യഭ്യാസം പൂർണമായും സംസ്ഥാന സർക്കാറുകൾക്ക്...