Tuesday, May 28, 2024 7:08 am

വാഗമൺ ചില്ലുപാലത്തിൽ രാത്രി സമയത്ത് അനധികൃതമായി കയറിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: വാഗമൺ ചില്ലുപാലത്തിൽ രാത്രി സമയത്ത് അനധികൃതമായി കയറിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി ടി പി സി അധികൃതർ വാഗമൺ പോലീസിൽ പരാതി നൽകി. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. തിങ്കളാഴ്ച രാവിലെ ചില്ലു പാലം വൃത്തിയാക്കാൻ എത്തിയ ജീവനക്കാരാണ് പാലത്തിൽ ചെളിപുരണ്ട് കിടക്കുന്നതും മദ്യക്കുപ്പിയും ഗ്ലാസും കണ്ടത്. തുടർന്ന് ജീവനക്കാർ മേലുദ്യോഗസ്ഥരെ വിവരം അറിയിച്ചു. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ആണ് ഞായറാഴ്ച രാത്രി 9 മണിയോടെ വെള്ള കാറിൽ മൂന്ന് അംഗ സംഘ അഡ്വർഞ്ചർ പാർക്കിൽ എത്തുകയും ചില്ലുപാലത്തിൽ അതിക്രമിച്ച് കയറിയതായും കണ്ടത്. ഇതോടൊപ്പം ശുചിമുറിയിലെ വാതിലും പൈപ്പുകളും സമീപത്തെ വ്യാപാര സ്ഥാപനത്തിന് മുൻപിൽ വെച്ചിരുന്ന കുടിവള്ള കുപ്പികളും നശിപ്പിച്ചിട്ടുണ്ട്. അതേസമയം, ഉദ്ഘാടനം കഴിയാത്ത ആക്കുളത്തെ ഗ്ലാസ് ബ്രിഡ്ജിന്‍റെ ചില്ല് പൊട്ടിയ കേസിൽ അന്വേഷണം ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരിലേക്കും നീങ്ങുന്നതായി ഇന്നലെ റിപ്പോര്‍ട്ടുകൾ വന്നിരുന്നു.

പാര്‍ക്കിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ അടക്കം മൊഴിയെടുക്കാനാണ് പോലീസ് തീരുമാനം. പൊട്ടിയ ചില്ല് മാറ്റിയിട്ട പാലത്തിൽ സുരക്ഷാ പരിശോധന അടുത്ത ദിവസങ്ങളിൽ നടക്കും. ഗ്ലാസ് ബ്രിഡ്ജിന്‍റെ വിശ്വാസ്യത വീണ്ടെടുക്കൽ നടത്തിപ്പ് ഏജൻസിക്ക് മുന്നിൽ വലിയ വെല്ലുവിളിയാണ്. പാലത്തിലെ ചില്ലുപാളി പൊട്ടിയതല്ല പൊട്ടിച്ചതാണെന്നായിരുന്നു നിര്‍മ്മാണ ചുമതലയുള്ള വൈപ്പോസിന്‍റെ തുടക്കം മുതലുള്ള ആരോപണം. ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് പറഞ്ഞ് തന്നെയാണ് ശ്രീകാര്യം സ്റ്റേഷനിൽ പരാതിക്ക് പോയതും. ഗേജ് കൂടിയ ചില്ല് തനിയെ പൊട്ടാനിടയില്ലെന്ന് മാത്രമല്ല സമീപ ദിവസങ്ങളിൽ വൈപ്പോസ് ജീവനക്കാരും ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരിൽ ചിലരും തമ്മിലുണ്ടായ തര്‍ക്കത്തിന്‍റെ തുടര്‍ച്ച എന്ന നിലയിലാണ് ചില്ല് പൊട്ടിയ സംഭവത്തെ അധികൃതര്‍ കാണുന്നതും. ഫോറൻസിക് സംഘം എത്തി തെളിവെടുപ്പ് നടത്തിയിരുന്നു, ശാസ്ത്രീയ പരിശോധനക്ക് പുറമെ സമീപ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങളും ശ്രീകാര്യം പോലീസ് ശേഖരിക്കുന്നുണ്ട്. ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരറിയാതെ സുരക്ഷാ മേഖലയിൽ ആരും അതിക്രമിച്ച് കയറില്ലെന്നിരിക്കെ അന്വേഷണം നീളുന്നതും ആ വഴിക്ക് തന്നെയാണ്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഫ്രാ​ൻ​സി​ൽ അ​ധ്യാ​പി​ക​യു​ടെ മു​ഖ​ത്ത് കു​ത്തി ; വി​ദ്യാ​ർ​ഥി അറസ്റ്റിൽ

0
പാ​രീ​സ്: പ​ടി​ഞ്ഞാ​റ​ൻ ഫ്രാ​ൻ​സി​ൽ അ​ധ്യാ​പി​ക​യു​ടെ മു​ഖ​ത്ത് കു​ത്തി​യ വി​ദ്യാ​ർ​ഥി പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ....

വീ​ഡി​യോകോ​ളി​ലൂ​ടെ അ​ശ്ലീ​ല ചേ​ഷ്ട​ക​ള്‍ കാ​ണി​ച്ചു ; പ​ഞ്ചാ​ബ് മ​ന്ത്രിക്കെതിരെ ലൈ​ഗീ​കാ​തി​ക്ര​മ ആ​രോ​പ​ണം

0
ഛണ്ഡീ​ഗ​ഡ്: പ​ഞ്ചാ​ബ് മ​ന്ത്രി​ക്കെ​തി​രെ ലൈ​ഗീ​കാ​തി​ക്ര​മ ആ​രോ​പ​ണം. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി...

മുല്ലപ്പെരിയാർ : പുതിയ ഡാം നിർമ്മിക്കാനുള്ള നീക്കം ഉപേക്ഷിക്കണം; കേരളത്തിനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം

0
ഇടുക്കി: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കേരളത്തിന്റെ നടപടികൾക്കെതിരെ പ്രതിഷേധവുമായി തമിഴ്നാട്ടിലെ...

പെരിയാറിൽ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയത് തിരിച്ചടിയായി ; പുഴമീന്‍ വിൽപ്പനക്കാർ പ്രതിസന്ധിയിൽ

0
വൈപ്പിന്‍: പുഴയില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയതോടെ പുഴമീന്‍ വില്പനക്കാര്‍ ഏതാണ്ട് ഗതികെട്ട...