സംസ്ഥാനത്ത് ചൂട് കൂടുന്നു, മഴ പെയ്യാൻ തൃശൂരിൽ പ്രത്യേക പൂജ

For full experience, Download our mobile application:
Get it on Google Play

തൃശൂർ : സംസ്ഥാനത്ത് താപനില ഉയരുന്നതിനിടെ മഴ പെയ്യാൻ തൃശൂരിൽ പ്രത്യേക പൂജ. വടക്കുംനാഥ ക്ഷേത്രത്തിലും പഴയ നടക്കാവ് ചിറക്കൽ മഹാദേവക്ഷേത്രത്തിലുമാണ് പൂജ നടന്നത്. തൃശൂരിലെ ഭക്തജന കൂട്ടായ്മയാണ് പ്രത്യേക പൂജ നടത്തിയത്. കേരളത്തിൽ മഴ കുറയുകയും ചൂട് അസഹനീയം ആവുകയും ചെയ്ത പശ്ചാത്തലത്തിലാണ് വരുണ ഭഗവാനെ പ്രീതി പെടുത്തുവാനാണ് വരുണ ജപം സംഘടിപ്പിക്കുന്നതെന്ന് ഭക്തജന കൂട്ടായ്മ അറിയിച്ചു. പുലർച്ചെ നാലു മണിയോടെ തന്ത്രി പുലിയന്നൂർ ശങ്കര നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് പൂജ ആരംഭിച്ചത്. വടക്കുംനാഥന് 51 കുടം ജലധാരയും ദേവന് ആയിരം കുടം ജലധാരയും കൂടാതെ വടക്കുംനാഥ ക്ഷേത്ര ഋഷഭന് 108 കുടം ജല അഭിഷേകവും വടക്കുംനാഥന് പ്രത്യേക ശങ്കാഭിഷേകവും നടത്തി.

40 വർഷം മുൻപ് സമാന രീതിയിലുള്ള പൂജ ക്ഷേത്രത്തിൽ സംഘടിപ്പിച്ചിരുന്നു. അന്ന് മഴ പെയ്ത ശേഷമാണ് വരുണജപം അവസാനിച്ചത്. മഴക്കുറവ് തുടരുന്ന സാഹചര്യത്തിൽ എന്ത് ചെയ്യണമെന്ന ആലോചനയിൽ നിന്നാണ് പൂജ നടത്താൻ തീരുമാനിച്ചതെന്ന് പുലിയന്നൂർ ശങ്കര നാരായണൻ നമ്പൂതിരി പറഞ്ഞു. പ്രാർഥനാ രൂപത്തിൽ ഏതെങ്കിലും ഒരു ശിവക്ഷേത്രത്തിൽ ആയിരം കുടം സഹസ്രകലശാഭിഷേകം ചെയ്ത് അതിൻ്റെ വിശിഷ്ട ജലംകൊണ്ട് ക്ഷേത്രത്തിലെ വരുണൻ്റെ ബലിക്കല്ല് മൂടുക എന്നതാണ് പൂജ. വിശേഷ മന്ത്രങ്ങളൊക്കെ ജപിച്ചാണ് പൂജ ചെയ്യുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനടക്കം പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് : വിജിലൻസ് എസ്പി ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും

0
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനടക്കം പ്രതിയായ എസ്എൻഡിപി...

മോദിക്ക് ഇപ്പോള്‍ ഉറക്കമില്ലാ രാത്രികള്‍ ; വിദേശ നേതാക്കളെ കെട്ടിപ്പിടിക്കുന്നതല്ല രാജ്യത്തിന്റെ വിദേശനയം :...

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇപ്പോള്‍ രാത്രി ഉറക്കമില്ലെന്ന് ലോക്‌സഭാ പ്രതിപക്ഷ...

സ്റ്റേഷൻ ഭരണം ഇന്നു മുതൽ എസ്ഐമാർക്ക് ; സംസ്ഥാനത്തെ പോലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ പോലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം....

ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ച കേസിൽ അര്‍ജുന്‍ ആയങ്കിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

0
കണ്ണൂർ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍...