മുൻകാല പി.എസ്.സി നിയമനങ്ങളിൽ സമഗ്ര അന്വേഷണം വേണം : കേരള എൻ.ജി.ഒ അസോസിയേഷൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സർക്കാർ ജീവനക്കാരെ വിശ്വാസത്തിലെടുത്ത് ജനപക്ഷ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന വി.ഡി. സതീശൻ സർക്കാരിന് ജീവനക്കാരുടെ എല്ലാ പിന്തുണയും ഉണ്ടാകണമെന്നും ജീവനക്കാരുടെ അവകാശ സംരക്ഷണത്തിൽ അസോസിയേഷൻ എന്നും ജീവനക്കാരുടെ പക്ഷത്ത് നിൽക്കുന്ന നിലപാടുകളാണ് ഉയർത്തി പിടിച്ചിട്ടുള്ളതെന്നും കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് എ.പി.സുനിൽ പറഞ്ഞു. പത്തനംതിട്ട ജില്ലാ പ്രവർത്തക കൺവെൻഷൻ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ സർക്കാർ ചുമതലയേറ്റ് ഒരു മാസം തികയുന്നതിനു മുൻപായി സമര പ്രഖ്യാപനങ്ങളുമായി മുൻപോട്ട് പോകുന്ന ഇടതുപക്ഷ സർവീസ് സംഘടനകളുടെ നിലപാട് രാഷ്ട്രീയ പാപ്പരത്വം ആണെന്നും കേരള പബ്ലിക് സർവീസ് കമ്മീഷന്റെ നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കണമെന്നും മുൻകാല നിയമനങ്ങളിൽ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ബിജു ശാമുവേൽ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജി.എസ്. ഉമാശങ്കർ മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ബി.പ്രദീപ് കുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ് വിനോദ് കുമാർ, സംസ്ഥാന സെക്രട്ടറി അനിൽ ബാബു, ജില്ലാ സെക്രട്ടറി ജി.ജയകുമാർ, ജില്ലാ ട്രഷറർ ബി.പ്രശാന്ത് കുമാര്‍, സംസ്ഥാന കമ്മറ്റി അംഗങ്ങളായ അൻവർ ഹുസൈൻ, എസ്.കെ.സുനിൽ കുമാർ, സന്തോഷ് നെല്ലിക്കുന്നിൽ, നൗഫൽ ഖാൻ, അബു കോശി, വിഷ്ണു സലിംകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് ഡി.ഗീത, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ അനിൽ കുമാർ, അനു.കെ.അനിൽ കുമാർ, പിക്കു വി.സൈമൺ, ദിലീപ്ഖാൻ, ദർശൻ ഡി.കുമാർ, ആർ.പ്രസാദ്, മഞ്ജു.എസ്, ബ്രാഞ്ച് പ്രസിഡന്‍റ്മാരായ സുനിൽ വി കൃഷ്ണൻ, ഷെബിൻ വി.ഷേക്ക്, സാജൻ കെ., ബിജു.വി, ആകാശ് എസ്.നായർ, അരുൺ സി.എസ്, റിയാസ് അഹമ്മദ്, അൽ അമീൻ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...