സമൂഹത്തിന് കരുതലായി കുട്ടികൾ മാറണം ; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

കോയിപ്രം : സമൂഹത്തിന് കരുതലായി കുട്ടികൾ മാറണമെന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിനാമ്മ റോയ് പറഞ്ഞു. ജില്ലയിലെ പ്രകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടവും ശുചിത്വ മിഷനും ചേർന്ന് കോയിപ്രം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ‘പകർച്ചവ്യാധി, ഒരുമിച്ച് പ്രതിരോധിക്കാം’ എന്ന ശുചിത്വ ക്യാമ്പയിന്‍ ഉത്ഘാടനം ചെയ്തുകൊണ്ട്  സംസാരിക്കുകയായിരുന്നു പ്രസിഡന്റ്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല അധ്യക്ഷത വഹിച്ചു. കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വർഗീസ് ഈപ്പൻ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ ശുചിത്വ സന്ദേശം നല്‍കി. ഷിഗെല്ല രോഗബാധ, ശുചിത്വം, ശരിയായ കൈകഴുകൽ ശീലങ്ങൾ എന്നിവ സംബന്ധിച്ച് ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ സനൂപ് ക്ലാസ് നയിച്ചു.

ഷിഗല്ല രോഗലക്ഷണങ്ങൾ തിരിച്ചറിയുന്നതിനും വ്യക്തി ശുചിത്വത്തിലൂടെയും ആഹാര ശുചിത്വത്തിലൂടെയും രോഗങ്ങള്‍ പകരുന്നത് ഒരു പരിധിവരെ തടയാനാകുമെന്ന് ക്ലാസ്സുകളിലൂടെ കുട്ടികൾക്ക് വിശദീകരിച്ചു നൽകി. ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ വിനീത് കെ.എം സ്വാഗതം ആശംസിച്ചു. കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വർഗീസ് ഈപ്പൻ, വൈസ് പ്രസിഡന്റ് ജയ ആർ., സെക്രട്ടറി മുഹമ്മദ് ഷാജി, അസിസ്റ്റന്റ് സെക്രട്ടറി രജീഷ് ലാൽ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സോമൻ എം.കെ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിജയകുമാർ സി.എൻ., ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റെനി സൂസൻ മാത്യു, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിര്‍മ്മല മാത്യുസ്, ഡി.ഇ.ഒ. അജിത, വിവിധ വാർഡ് മെമ്പർമാർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....