ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിശ്രമത്തിന് നിർമ്മിച്ച കോൺക്രീറ്റ് ബെഞ്ച് സാമൂഹ്യ ദ്രോഹികൾ രാത്രിയുടെ മറവില്‍ നശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിശ്രമത്തിന് നിർമ്മിച്ച കോൺക്രീറ്റ് ബെഞ്ച് സാമൂഹ്യ ദ്രോഹികൾ രാത്രിയുടെ മറവില്‍ നശിപ്പിച്ചു. റാന്നി ഗ്രാമ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ മന്ദിരം തിരുവാഭരണ പാതയോടു ചേര്‍ന്ന് നിര്‍മ്മിച്ച കോണ്‍ക്രീറ്റ് ബഞ്ചുകളാണ് തകര്‍ത്തത്. സംഭവത്തില്‍ പഞ്ചായത്ത് നല്‍കിയ പരാതിയില്‍ റാന്നി പോലീസ് കേസെടുത്തു. ബെഞ്ചിന്റെ നാല് വശവും തകർത്ത നിലയിലാണ്. പന്തളം ശബരിമല തിരുവാഭരണ പാതയിൽ വൈക്കം കുത്തുകല്ലുംപടി – മന്ദിരം പാതയിൽ നടന്നു പോകുന്ന അയ്യപ്പ ഭക്തർക്ക് വിശ്രമിക്കുവാനും നാട്ടുകാർക്ക് ഉപകാരപ്രദമാകുന്നതിനും റാന്നി ഗ്രാമ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് ബെഞ്ചാണ് നശിപ്പിച്ചത്.

കഴിഞ്ഞ കാലങ്ങളിൽ ഇവിടെ സ്ഥിരമായി കക്കുസ് മാലിന്യം തള്ളി കുടിവെള്ള സ്രോതസ് ഉൾപ്പെടെ മലിനപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. അതിന് പരിഹാരം എന്ന നിലയ്ക്ക് പഞ്ചായത്ത് മുന്‍കൈയെടുത്ത് സ്ഥാപിച്ചതാണ് ബെഞ്ച്. കൂടാതെ സിസിടിവി ക്യാമറയും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. വികസന വിരോധികളായ സാമൂഹ്യദ്രോഹികളാവാം ഇതിന് പിന്നിൽ എന്നാണ് സംശയം. പൊതുമുതൽ നശിപ്പിച്ച സാമൂഹ്യ ദ്രോഹികൾക്ക് എതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് തിരുവഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴികാല അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സങ്കുചിത രാഷ്ട്രീയത്തിന് വേദിയാക്കരുത് ; ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്. സങ്കുചിത രാഷ്ട്രീയത്തിന്...

കുംഭമേളയ്ക്കായി മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാൻ അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി

0
ഇൻഡോർ : 2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വികസനത്തിന്...

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയ യുവാവ് റാന്നിയിൽ അറസ്റ്റിൽ

0
പത്തനംതിട്ട: പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത്...

പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരുടെ വാട്സ് ആപ്പ് കൂട്ടായ്മക്ക് തുടക്കമാകുന്നു : സൗഹൃദ സംഗമം...

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തിയുള്ള വാട്സ് ആപ്പ്...