Wednesday, April 24, 2024 11:55 am

എംഎൽഎയുടെ കാറിന്റെ ചില്ല് പൊട്ടിച്ച് ഭാര്യയുടെ ബാ​ഗ് മോഷ്ടിച്ചു

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: കോണ്‍ഗ്രസ് എംഎല്‍എയുടെ കാറിന്റെ ചില്ല് പൊട്ടിച്ച് ഭാര്യയുടെ ബാഗ് കവര്‍ന്ന് മോഷ്ടാവ്. കര്‍ണാടകയിലെ ഹോസ്‌കോട്ടെ എംഎല്‍എ ശരത് കുമാര്‍ ബച്ചെ ഗൗഡയുടെ എസ് യു വി കാറിന്റെ ചില്ല് പൊട്ടിച്ചാണ് അകത്തിരുന്ന ബാഗ് മോഷ്ടിച്ചത്. ശരത് കുമാറിന്റെ ഭാര്യ പ്രതിഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുമ്പോഴാണ് സംഭവം.

രാവിലെ 9.50ഓടെ ഡ്രൈവര്‍ കാര്‍ റോഡരികിലെ മരച്ചുവട്ടില്‍ നിര്‍ത്തി പ്രതിഭയും ഡ്രൈവറും സമീപത്തെ ഹോട്ടലിലേക്ക് പ്രഭാത ഭക്ഷണം കഴിക്കാനായി പോയി. തിരിച്ചെത്തിയപ്പോഴാണ് കാറിന്റെ ചില്ല് കല്ലുകൊണ്ട് തകര്‍ത്ത് സീറ്റില്‍ വെച്ച ബാഗുമായി മോഷ്ടാവ് കടന്നുകളഞ്ഞത്. സംഭവം അറിഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്ഥലത്ത് തടിച്ചുകൂടി. പോലീസെത്തിയാണ് ഇവരെ പിരിച്ചുവിട്ടത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുടിശ്ശികയുള്ളവർക്കെതിരെ ബാങ്കിന് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനാകില്ല : ബോംബെ ഹൈക്കോടതി

0
മുംബൈ: കുടിശികക്കാർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ പൊതുമേഖലാ ബാങ്കുകൾക്ക് അധികാരമില്ലെന്ന്...

ക്രാഷ് ടെസ്റ്റിൽ ദയനീയ പ്രകടനവുമായി മഹീന്ദ്ര ബൊലേറോ നിയോ

0
ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റുകളിൽ ദയനീയ പ്രകടനവുമായി മഹീന്ദ്ര ബൊലേറോ നിയോ....

‘റോബർട്ട് വാധ്‌ര സ്ഥാനാർഥിയാകണം’ ; അമേഠിയിലെ കോൺഗ്രസ് ഓഫീസിന് മുന്നിൽ പോസ്റ്ററുകൾ

0
ലക്നൗ: അമേഠിയിൽ കോൺഗ്രസ് ഓഫീസിന് മുന്നിൽ റോബർട്ട് വാധ്‌രയ്ക്കായി പോസ്റ്ററുകൾ....

മോദിയുടെ ‘താലിമാല’ പരാമർശം ; രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി

0
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'താലിമാല' പരാമര്‍ശത്തിനെതിരേ തുറന്നടിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക...