തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ചികിത്സ നൽകുന്നില്ലെന്ന് ആരോപിച്ച് ഉമ്മൻചാണ്ടിയുടെ മകനും ഭാര്യയ്ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് പോലീസിൽ പരാതി. കോൺഗ്രസ് നടുവണ്ണൂർ മുൻ ബ്ലോക്ക് സെക്രട്ടറി പി.ബി അജിത്താണ് ബാലുശ്ശരി പോലീസിൽ പരാതി നൽകിയത്. ചികിത്സാ നിഷേധ വിവാദങ്ങൾക്കിടെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലാണ് ഇന്ന് വൈകീട്ടോടെ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ചികിത്സയെ ചൊല്ലിയുള്ള വിവാദത്തിനിടെയാണ് നീക്കം. ന്യൂമോണിയക്കുള്ള ചികിത്സയ്ക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അദ്ദേഹത്തെ ബെംഗലൂരുവിലേക്ക് ചികിത്സയ്ക്കായി മാറ്റുമെന്നാണ് നേരത്തെ യുഡിഎഫ് കൺവീനർ എംഎം ഹസൻ പറഞ്ഞത്.
ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന് സഹോദരൻ അലക്സ് വി ചാണ്ടി പരാതിപ്പെട്ട സാഹചര്യത്തിൽ കൂടിയാണിത്. ഇന്നലെയാണ് അലക്സ് വി ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത്. ഉമ്മൻ ചാണ്ടിയുടെ ഭാര്യയും മൂത്ത മകളും ചാണ്ടി ഉമ്മനുമാണ് ചികിത്സ നിഷേധിക്കുന്നത് എന്നാണ് പരാതിയിൽ അലക്സ് വി ചാണ്ടി ആരോപിച്ചത്. പരാതി നൽകിയ ശേഷം പിൻവലിപ്പിക്കാൻ പലരെ കൊണ്ടും തനിക്ക് മുകളിൽ സമ്മർദ്ദം ചെലുത്തിയെന്നും അലക്സ് വി ചാണ്ടി കുറ്റപ്പെടുത്തി. ഇളയ മകൾ അച്ചു ഉമ്മന് പിതാവിന് മികച്ച ചികിത്സ കിട്ടണമെന്നാണ് ആവശ്യമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ജർമനിയിൽ നൽകിയ ചികിൽസയ്ക്കു ശേഷം തുടർ ചികിൽസകൾ ഉമ്മൻ ചാണ്ടിക്ക് കിട്ടിയില്ലെന്ന ആരോപണവുമായാണ് ഇളയ സഹോദരൻ അലക്സ് വി ചാണ്ടിയടക്കം 42 കുടുംബാംഗങ്ങൾ മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം പരാതി നൽകിയത്. പരാതിയുടെ ഉള്ളടക്കത്തെ തളളി ഉമ്മൻ ചാണ്ടി തന്നെ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. എന്നാൽ പരാതിയിൽ ഉറച്ചു നിൽക്കുകയാണ് സഹോദരൻ അലക്സ് വി ചാണ്ടി. ഉമ്മൻ ചാണിയുടെ ഇളയമകൾ അച്ചു ഉമ്മനൊഴികെ കുടുംബത്തിലെ മറ്റെല്ലാവരും ചേർന്നു ഉമ്മൻ ചാണ്ടിക്ക് ചികിൽസ നിഷേധിക്കുകയാണെന്നാണ് അനിയന്റെ ആരോപണം.
പിതൃ സഹോദരന്റെ ആരോപണങ്ങൾക്ക് മറുപടി പറഞ്ഞ് വിവാദത്തിനില്ലെന്ന നിലപാടിലാണ് ചാണ്ടി ഉമ്മൻ. മികച്ച ചികിൽസ കിട്ടുന്നുണ്ടെന്ന് ഉമ്മൻ ചാണ്ടി തന്നെ നേരിട്ട് വ്യക്തമാക്കിയ സാഹചര്യത്തിൽ കൂടുതൽ പ്രതികരണങ്ങൾ വേണ്ടെന്ന നിലപാടിലാണ് കുടുംബം. ചികിൽസയിൽ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും ചാണ്ടിയും മറ്റ് കുടുംബാംഗങ്ങളും ആവർത്തിക്കുകയും ചെയ്തു.
ജർമ്മനിയിലെ ചികിൽസയ്ക്കു ശേഷമുള്ള തുടർ ചികിൽസകൾക്കായി അടുത്ത ദിവസങ്ങളിൽ തന്നെ ഉമ്മൻ ചാണ്ടിയെ ബാംഗ്ലൂരിലേക്ക് കൊണ്ടു പോകുമെന്നാണ് സൂചന. ചികിൽസയിൽ തൃപ്തനാണെന്ന് ഉമ്മൻ ചാണ്ടി തന്നെ പറയുമ്പോൾ സഹോദരൻ നൽകിയ പരാതിയിൽ തുടർ നടപടികളെടുക്കുന്നതിൽ നിയമപരമായ പരിമിതികളുണ്ടെന്ന സൂചനയാണ് സർക്കാർ വ്യത്തങ്ങൾ നൽകുന്നത്.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.