സംസ്കൃത സർവ്വകലാശാലയിൽ എറുഡൈറ്റ് സ്കോളർ ഇൻ റസിഡൻസ്
പ്രോഗ്രാം 13ന് തുടങ്ങും
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ ധനസഹായത്തോടെ സംഘടിപ്പിക്കുന്ന എറുഡൈറ്റ് സ്കോളർ ഇൻ റസിഡൻസ് പ്രോഗ്രാം ഫെബ്രുവരി 13 മുതൽ 16 വരെ കാലടി മുഖ്യക്യാമ്പസിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. ബാംഗ്ലൂർ സർവ്വകലാശാലയിലെ പ്രൊഫ. ചിത്ര പണിക്കർ മുഖ്യാതിഥിയായിരിക്കും. ഇംഗ്ലീഷ് വിഭാഗം മേധാവി പ്രൊഫ. (ഡോ.) സി. എം. മനോജ്കുമാർ, ബാബു രാജൻ പി. പി. , പ്രൊഫ.(ഡോ.) ടി. ആർ. മുരളീകൃഷ്ണൻ, പ്രൊഫ.(ഡോ.) നിഷ വേണുഗോപാൽ, നിഖില മരിയ ജയിംസ് എന്നിവർ വിവിധ സെഷനുകളിൽ അധ്യക്ഷത വഹിക്കും.
2) സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചറർ
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെ സംസ്കൃതം ജനറൽ വിഭാഗത്തിൽ മണിക്കൂർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനായി ഒരു താൽക്കാലിക അധ്യാപകനെ ആവശ്യമുണ്ട്. യു. ജി. സി. യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. യു. ജി. സി. യോഗ്യതയുളളവരുടെ അഭാവത്തിൽ സംസ്കൃതം ജനറൽ വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടിയവരെയും പരിഗണിക്കും. പ്രസ്തുത തസ്തികയിലേയ്ക്കുളള വാക്ക് ഇൻ ഇന്റർവ്യൂ ഫെബ്രുവരി ഒൻപതിന് രാവിലെ 10ന് സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെ സംസ്കൃതം ജനറൽ വിഭാഗത്തിൽ നടത്തും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി സംസ്കൃതം ജനറൽ വിഭാഗത്തിൽ എത്തണമെന്ന് സർവ്വകലാശാല അറിയിച്ചു.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.