വാടകയ്ക്ക് താമസിച്ചിരുന്ന ദമ്പതികൾ വാടക കുടിശ്ശിക ആവശ്യപ്പെട്ട് വന്ന ഉടസ്ഥനെ കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ഉത്തർപ്രദേശ് : ഉത്തർപ്രദേശിലെ ​ഗാസിയാബാദിൽ വാടകയ്ക്ക് താമസിച്ചിരുന്ന ദമ്പതികൾ വാടക കുടിശ്ശിക ആവശ്യപ്പെട്ട് വന്ന ഉടസ്ഥനെ കൊലപ്പെടുത്തി . കൃത്യത്തിന് ശേഷം മൃതദേഹം വെട്ടിനുറുക്കി സ്യൂട്ട്കേസിലാക്കി. ബുധനാഴ്ച്ചരാത്രിയാണ് സംഭവം. ഉടമസ്ഥയായ ദീപ്ശി​ഖ ശർമ്മയാണ് രാജ്ന​ഗറിലെ ഔറചിമേര സൊസൈറ്റിയിലുള്ള ഫ്ലാറ്റിൽ വാടക ആവശ്യപ്പെട്ട് ചെന്നതിന്റെ പേരിൽ കൊലചെയ്യപ്പെട്ടത്. പോലീസ് റിപ്പോർട്ട് പ്രകാരം വാടകക്കാരായ അജയ് ​ഗുപ്തയും ഭാര്യ ആകൃതി ​ഗുൽത്തയും കുടിശ്ശികയായി 90,000 രൂപ കൊടുക്കനുണ്ടായിരുന്നു. ഫ്ലാറ്റിലെത്തിയ ദീപ്ശി​ഖയെ പ്രതികൾ പ്രഷർകുക്കർ കൊണ്ട് തലയ്ക്കടിച്ചും ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയത്. അതിന് ശേഷം മൃതദേഹം വെട്ടിനുറുക്കി സ്യൂട്ട്കേസിലാക്കി.

ആളൊഴിഞ്ഞ പ്രദേശത്ത് സ്യൂട്ട്കേസ് ഉപേക്ഷിക്കാനായിരുന്നു പ്രതികൾ പദ്ധതിയിട്ടത്. സംശയം തോന്നിയ ദീപ്ശി​ഖയുടെ വീട്ടുജോലിക്കാരി ദമ്പതികളെ പൂട്ടിയിട്ട് പോലീസിനെ അറിയിക്കുകയായിരുന്നു. ജോലിക്കാരി ആവർത്തിച്ച് ചോദിച്ചിട്ടും പ്രതികൾ ദീപ്ശി​ഖ എവിടെയാണെന്ന് പറയാൻ തയ്യാറാകാത്തതാണ് സംശയത്തിലേക്ക് നയിച്ചത്. പോലീസ് എത്തി തിരച്ചിൽ നടത്തിയപ്പോഴാണ് കട്ടിലിനടിൽ നിന്നും മൃതദേഹം ഒളിപ്പിച്ച സ്യൂട്ട്കേസ് കിട്ടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...