റാന്നി : പെരുനാട്ടിൽ കാർമൽ കോളേജിന് സമീപം കടുവയുടെ ആക്രമണത്തിൽ പശു ചത്തു. വളവനാൽ റെജി തോമസിന്റെ നാലുമാസം ഗർഭിണിയായ പശുവാണ് കഴിഞ്ഞ രാത്രിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തൊഴുത്തിനോടു ചേർന്ന് ഉടമയുടെ സ്വന്തം റബർ തോട്ടത്തിലായിരുന്നു പശുവിനെ കെട്ടിയിരുന്നത്. പുലർച്ചെയാണ് പശു ആക്രമിക്കപ്പെട്ടതായി റെജി കണ്ടത്. പശുവിന്റെ കഴുത്തെല്ല് കടിച്ചു പൊട്ടിക്കുകയും ഗർഭപാത്രം കടിച്ചു കീറി കിടാവിനെ വലിച്ചെടുത്തു പോകുകയും ചെയ്തു.
വിവരം അറിയിച്ചതിനെത്തുടർന്ന് രാജാം പാറ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും വനപാലകരെത്തിയെങ്കിലും പോസ്റ്റുമോർട്ടം നടപടികൾക്ക് നേതൃത്വം നൽകിയ ശേഷം മടങ്ങിയിരുന്നു. പുലിയോ കടുവയോ എന്നത് വനപാലകർ സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ വൈകിട്ട് അഞ്ചു മണിയോടെ റെജിയുടെ വീട്ടുമുറ്റത്തു നിന്ന പശു കിടാവിനെ വീണ്ടും ആക്രമിക്കുന്നത് കണ്ടതോടെയാണ് കടുവയാണ് പശുവിനെ കടിച്ചു കൊന്നതെന്ന് സ്ഥിരീകരിച്ചത്. വീണ്ടും വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകർ രാത്രി വൈകിയും സ്ഥലത്തു നിലയുറപ്പിച്ചിട്ടുണ്ട്.
പകൽ സമയത്തും കടുവ വിഹരിച്ചതോടെ ജനങ്ങൾ പരിഭ്രാന്തിയിലാണ്. ജനങ്ങൾക്കും വളർത്തുമൃഗങ്ങൾക്കും ഒരുപോലെ വന്യമൃഗ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇവിടെ കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാർ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നു. എന്നാൽ സി.സി എഫിന്റെ അനുമതി കിട്ടിയാൽ മാത്രമെ കൂടു സ്ഥാപിക്കാൻ കഴിയൂ എന്ന നിലപാടിലാണ് വനം വകുപ്പുദ്യോഗസ്ഥർ. പശുവിന്റെ നഷ്ടത്തിനൊപ്പം മറ്റു ചിലവുകളും സ്വയം വഹിക്കേണ്ടി വന്നതല്ലാതെ ബന്ധപ്പട്ട വകുപ്പിൽ നിന്നും ഒരു സഹായവും ലഭിച്ചതുമില്ല.
മേഖലയിൽ കാട്ടുപന്നി ഉൾപ്പടെ മറ്റു കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളുടെ ശല്യത്തിനു പിന്നാലെ കടുവയുടെ സാന്നിധ്യം കൂടെ എത്തിയതോടെ എന്ത് ചെയ്യണമെന്നറിയാതെ കഴിയുകയാണ് ജനങ്ങൾ. വടശ്ശേരിക്കര മേഖലയിലും സമാനമായി കഴിഞ്ഞ ദിവസം വളർത്തു നായയെ വന്യമൃഗം കടിച്ചു കൊന്നിരുന്നു. പുലിയും കടുവയും ആനയും കാടുവിട്ടു നാട്ടിലേക്ക് ഇരച്ചെത്തുന്നത് തടയാൻ വനംവകുപ്പ് നടപടിയെടുത്തില്ലെങ്കിൽ ശക്തമായ സമര പരിപാടികളിലേക്ക് കടക്കുമെന്ന് കർഷക സംഘടനകൾ മുന്നറിയിപ്പ് നൽകുന്നുമുണ്ട്.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.
































