മണ്ണീറ റോഡിൻ്റെ അപകടകരമായ ഭാഗത്ത് ക്രാഷ് ബാരിയർ സ്ഥാപിക്കണം ; ആവശ്യം ശക്തമാകുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നി – മണ്ണീറയിലേക്കുള്ള റോഡിൽ അപകടകരമായ ഭാഗങ്ങളിൽ ക്രാഷ് ബാരിയറുകൾ സ്ഥാപിക്കണമെന്ന് യാത്രക്കാരുടെ ആവശ്യം ശക്തമാകുന്നു. മുണ്ടോംമൂഴി പാലത്തിന് സമീപത്ത് നിന്ന് മണ്ണീറ റോഡിലേക്ക് കടക്കുമ്പോൾ കുട്ടവഞ്ചി സവാരി കേന്ദ്രത്തിനും മുണ്ടോംമൂഴിക്കും ഇടയിലായും ഇതിന് ശേഷം ശക്തമായ മഴയില്‍ മണ്ണിടിഞ്ഞ് പോയിടത്തുമാണ് ക്രാഷ് ബാരിയറുകൾ സ്ഥാപിക്കേണ്ടത്. അടവിയിലേക്കും മണ്ണീറയിലേക്കും ഉൾപ്പെടെ നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്നതും ഈ വഴിയാണ്. താഴ്ച്ചയുള്ള ഭാഗം മൺ തിട്ട ആയതിനാൽ ഇത് ഇനിയും ഇടിയുന്നതിനുള്ള സാധ്യതയും ഏറെയാണ്. മാത്രല്ല റോഡിന് ഇരുവശവും ഓട ഇല്ലാത്തതിനാൽ പല സ്ഥലങ്ങളിൽ നിന്നും മഴക്കാലത്ത് വെള്ളം ഒഴുകി ഇറങ്ങുന്നതും റോഡിലേക്ക് തന്നെയാണ്. ഇത് റോഡ് തകർച്ചയ്ക്കും കാരണമാകുന്നു.

മൺ തിട്ടയുള്ള ഭാഗം ഈറക്കാടുകൾ വളർന്ന് നിൽക്കുന്നതിനാൽ അപകടകരമായ ഭാഗം പെട്ടെന്ന് ശ്രദ്ധയിൽ പെടുകയുമില്ല. റോഡിൻ്റെ വീതികുറവും വാഹനയാത്രക്കാരെ വലയ്ക്കുന്നുണ്ട്. റോഡിന് ഓട നിർമ്മിക്കണമെന്നും ആവശ്യമുയരുന്നു. മഴക്കാലമായാൽ തകർന്ന റോഡിലെ വെള്ളക്കെട്ടും യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മണ്ണീറയിലെ ജനങ്ങൾക്ക് ഇവിടേക്ക് എത്തിച്ചേരുന്നതിനുള്ള പ്രധാന റോഡും ഇതാണ്. റോഡിൻ്റെ താഴ്ച്ചയുള്ള ഭാഗത്ത് ക്രാഷ് ബാരിയർ സ്ഥാപിച്ചില്ലെങ്കിൽ മൺ തിട്ട ഇടിഞ്ഞ് അപകടം സംഭവിക്കുന്നതിനുള്ള സാധ്യത ഏറെയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...