ഡൽഹി നിയമസഭാ വോട്ടെടുപ്പ് അവസാനിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഡൽഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു. വൈകീട്ട് മൂന്ന് മണിവരെ 46.55 ആയിരുന്നു പോളിങ് ശതമാനം. ഡൽഹിയിൽ 1.56 കോടി വോട്ടർമാരാണുള്ളത്. രാവിലെ ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറിന് അവസാനിക്കും. ഏറ്റവും കൂടുതൽ പോളിങ് ഉള്ളത് വടക്കുകിഴക്കൻ ജില്ലകളിലാണ്. 52.73 ശതമാനം. ന്യൂഡൽഹിയിൽ 43.10 ആണ് പോളിങ് ശതമാനം. നിയോജക മണ്ഡലങ്ങളുടെ കണക്കെടുത്താൽ മുസ്തഫാബാദിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. 56.12 ശതമാനം. അതേസമയം കരോൾ ബാഗിൽ പോളിങ് വളരെ കുറവാണ്. (39.05 ശതമാനം). മധ്യഡൽഹിയിൽ 43.45, കിഴക്കൻ ഡൽഹിയിൽ 47.09, വടക്കൻ ഡൽഹിയിൽ 46.31, വടക്കു പടിഞ്ഞാറൻ ഡൽഹിയിൽ 46.81, തെക്കൻ ഡൽഹിയിൽ 44.89 എന്നിങ്ങനെയാണ് പോളിങ് ശതമാനം. 70 നിയോജക മണ്ഡലങ്ങളിലായി 13,766 പോളിങ് സ്റ്റേഷനുകളിലാണ് പോളിങ് നടക്കുന്നത്. 2020 ലെ തെരഞ്ഞെടുപ്പിൽ 62.59ആയിരുന്നു പോളിങ് ശതമാനം. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 56 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്.

രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്ര പതി ജഗ്ദീപ് ധൻഖർ, ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ എന്നിവർ വോട്ട് രേഖപ്പെടുത്താൻ രാവിലെ തന്നെ പോളിങ് ബൂത്തിലെത്തിയിരുന്നു. ത്രികോണ മത്സരത്തിനാണ് ഡൽഹി സാക്ഷ്യം വഹിക്കുന്നത്. തുടർഭരണം ലക്ഷ്യമിട്ടാണ് എ.എ.പി മത്സരിക്കുന്നത്. അധികാരം തിരിച്ചുപിടിക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. ഡൽഹി കൂടി പിടിച്ചെടുക്കാനാണ് ബി.ജെ.പി യുടെ ശ്രമം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...