പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച നിർണായക കൗൺസിൽ യോഗം ഇന്ന്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച നിർണായക കൗൺസിൽ യോഗം ഇന്ന്. എല്ലാ മന്ത്രിമാരോടും ഡൽഹിയിൽ തന്നെ തുടരാൻ മോദി നിർദേശം നൽകിയിട്ടുണ്ട്. വൈകിട്ട് 4 മണിക്ക് ഡൽഹിയിലെ സേവാ തീർത്ഥത്തിലാണ് യോഗം ചേരുക. സർക്കാരിനുള്ളിൽ രാഷ്ട്രീയ, സാമ്പത്തിക ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, എല്ലാ കേന്ദ്ര മന്ത്രിമാരോടും ഈ കാലയളവിൽ രാജ്യ തലസ്ഥാനത്ത് തന്നെ തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശ പര്യടനം കഴിഞ്ഞ് മോദി ഇന്ന് രാവിലെയോടെ ഡൽഹിയിലെത്തും.

എല്ലാ കേന്ദ്ര കാബിനറ്റ് മന്ത്രിമാരും, സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും പങ്കെടുക്കും. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുള്ള സാഹചര്യങ്ങളും ഇന്ധന വില വർധനവും ചർച്ചയായേക്കും. കേന്ദ്ര സർക്കാരിൻ്റെ ഒന്നാം വാർഷികം ജൂൺ 10ന് ആഘോഷിക്കാനിരിക്കെ കേന്ദ്രമന്ത്രിസഭാ വികസനവും പുനഃ സംഘടനയും യോഗത്തിൽ ചർച്ചയായേക്കും. ജൂൺ രണ്ടാം വാരത്തിൽ കേന്ദ്ര മന്ത്രിസഭയിൽ മാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണ് വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....