കൊച്ചി: പള്ളിപ്പെരുന്നാളിനിടെ ദലിത് യുവാവിനെ ആൾക്കൂട്ടം മർദിച്ച സംഭവത്തിൽ കേസ് പിൻവലിക്കാൻ ശ്രമം നടന്നതായി ആരോപണം. കോതമംഗലം എൽദോ മാർ ബസേലിയോസ് ചെറിയ പള്ളി പെരുന്നാളിനിടെയാണു ദലിത് യുവാവിന് പള്ളിമുറ്റത്ത് വച്ച് മർദനമേറ്റത്. സംഭവത്തിൽ കേസ് പിൻവലിപ്പിക്കാൻ നഗരസഭാ കൗൺസിലറുടെ നേതൃത്വത്തിൽ സമ്മർദമുണ്ടായിരുന്നതായി മർദനമേറ്റ ബിനോയിയുടെ മാതാവ് ആരോപിച്ചു. കോതമംഗലം നഗരസഭാ കൗൺസിലർ ബിൻസി തങ്കച്ചനും ഭർത്താവ് സിജുവും ചേർന്നാണ് കേസ് പിൻവലിക്കണമെന്ന ആവശ്യമായി സമീപിച്ചതെന്നാണ് ആരോപണം. കേസ് പിൻവലിച്ചാൽ പണം നൽകാമെന്ന് കൗൺസിലറുടെ ഭർത്താവ് സിജു പറഞ്ഞതായി ബിനോയിയുടെ അമ്മ അമ്മിണി പറയുന്നു. അതേസമയം, ബിനോയിയുടെ കുടുംബത്തിന്റെ ആരോപണം ബിൻസി തങ്കച്ചൻ തള്ളി.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























