1 ലക്ഷത്തിന് 160 കി.മീ റേഞ്ചുള്ള ഇലക്‌ട്രിക് സ്‌കൂട്ടർ ; ഇപ്പോൾ വാങ്ങാം

For full experience, Download our mobile application:
Get it on Google Play

ഓരോ മാസവും ലക്ഷക്കണക്കിന് ഇരുചക്ര വാഹനങ്ങളാണ് രാജ്യത്ത് വിറ്റഴിയുന്നത്. ഉത്സവ സീസൺ ആയതോടെ ഈ കണക്കുകൾ ഇരട്ടിയാവും. കൂടുതൽ ആളുകളും ഇപ്പോൾ ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് ചേക്കേറുന്ന കാഴ്ച്ചയാണ് നാമിപ്പോൾ കാണുന്നത്. ഇതിൽ നേട്ടംകൊയ്യുക വൈദ്യുത വാഹന നിർമാതാക്കളുമാവും. ഓരോ ദിവസവും പുത്തന്‍ മോഡലുകള്‍ വിപണിയില്‍ എത്തുന്ന തിരക്കാണ് വിപണിയിൽ ഇപ്പോഴുള്ളത്. ഇതിൽ സ്റ്റാർട്ടപ്പ് ബ്രാൻഡുകളാണ് മുൻനിരയിൽ ഓടുന്നതും. ഇന്ത്യയിൽ പരമ്പരാഗത ഇലക്‌ട്രിക് സ്‌കൂട്ടറുകളെല്ലാം ട്രെൻഡിംഗാവുമ്പോൾ ചില മോഡലുകൾ അതേവരെയുള്ള സങ്കൽപ്പങ്ങളല്ലാം പൊളിച്ചെഴുതാനായി എത്താറുണ്ട്.

നിലവിൽ ഓലയും ഏഥറും അരങ്ങുവാഴുന്ന രംഗത്ത് മറ്റൊരു പുത്തൻ മൾട്ടി നാഷണൽ കമ്പനി കൂടി എത്തുകയാണ്. അതും വ്യത്യസ്‌തമായൊരു ഇലക്ട്രിക് വാഹനവുമായാണ് എത്തുന്നത്. നേരത്തെ ഇന്ത്യയിൽ അവതരിപ്പിച്ച മുവി ഇ-സ്‌കൂട്ടറിന്റെ വില പ്രഖ്യാപനവും ലോഞ്ചും നടത്തിയാണ് ഉത്സവ സീസണിൽ ആളെക്കൂട്ടാൻ ബ്രാൻഡ് തീരുമാനിച്ചിരിക്കുന്നത്. തായ്‌വാൻ ആസ്ഥാനമായുള്ള ബഹുരാഷ്ട്ര ഹാര്‍ഡ്‌വെയര്‍ ഇലക്ട്രോണിക്‌സ് നിര്‍മാണ കമ്പനിയായ ഏസറാണ് ഇന്ത്യൻ വിപണിയിലെ തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കിയിരിക്കുന്നത്. ഞായറാഴ്ച്ച ഹൈദരാബാദിൽ നടന്ന ചടങ്ങളിലാണ് ഏസർ മുവി 125 4G മോഡലിനായുള്ള വില പ്രഖ്യാപിച്ചിരിക്കുന്നത്. കിടിലൻ സ്റ്റൈലും ഉഗ്രൻ റേഞ്ചുമുള്ള വാഹനത്തിന് വെറും ഒരു ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.

ഇന്ത്യൻ ഇലക്ട്രിക് മൊബിലിറ്റി പ്ലാറ്റ്‌ഫോമായ ഇ-ബൈക്ക്ഗോ യുടെ പങ്കാളിത്തത്തോടെയാണ് ഇ-സ്‌കൂട്ടർ പുറത്തിറക്കിയിരിക്കുന്നത്. മുവി 125 4G ഇലക്‌ട്രിക് സ്‌കൂട്ടറിനായുള്ള പ്രീ-ബുക്കിംഗ് ഏസർ ബ്രാൻഡ് ഉടൻ തുറക്കും. ബുക്കിംഗുകൾക്കും ഡീലർഷിപ്പ് അന്വേഷണങ്ങൾക്കും താത്പര്യമുള്ളവർ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കേണ്ടതുണ്ട്. സ്പാനിഷ് ഓട്ടോമോട്ടീവ് കമ്പനിയായ ടൊറോട്ടിന്റെ ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിൽ നിർമിക്കുന്നതിനുള്ള ലൈസൻസ് 2021-ലാണ് ഏസർ സ്വന്തമാക്കുന്നത്. ഇപ്പോൾ നാലാം തലമുറ ആവർത്തനത്തിലെത്തുന്ന മുവി 125 4G ഇലക്‌ട്രിക് സ്‌കൂട്ടർ ദൈനംദിന ആവശ്യങ്ങൾക്ക് തികച്ചും അനുയോജ്യമായ മോഡലാണ്. ഈ വർഷം സെപ്റ്റംബറിൽ ഗ്രേറ്റർ നോയിഡയിൽ നടന്ന 2023 ഇവി ഇന്ത്യ എക്‌സ്‌പോയിലാണ് വാഹനത്തെ കമ്പനി ആദ്യമായി പ്രദർശിപ്പിച്ചത്. സ്വാപ്പ് ചെയ്യാവുന്ന ബാറ്ററികളുമായാണ് വരുന്നത് എന്നത് എതിരാളികൾക്ക് മുന്നിൽ മേൽകൈ നേടാനും കൂടുതൽ പ്രായോഗിക ഓപ്ഷനായി എടുത്തു കാണിക്കാനും ഏസറിനാവും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കണ്ടറിസ്കൂൾ പ്ലസ് വൺ പ്രവേശനോത്സവം നടന്നു

0
പത്തനംതിട്ട : പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കണ്ടറി സ്കൂളിലെ ഒന്നാം വർഷ...

പത്തനംതിട്ട ജില്ലയ്ക്ക് അഭിമാനമായി മല്ലപ്പള്ളി കോ-ഓപ്പറേററ്റീവ് എംപ്ലോയീസ് സഹകരണ സംഘം

0
മല്ലപ്പള്ളി : അന്തര്‍ദേശീയ സഹകരണ ദിനത്തോട് അനുബന്ധിച്ച് എംപ്ലോയീസ് വിഭാഗത്തില്‍ അവാര്‍ഡ്...

ചൂരൽമല പുനരധിവാസം : ജലീലിന് മറുപടിയുമായി മുസ്‌ലിം ലീഗ് വയനാട് ജില്ലാ നേതൃത്വം

0
കോഴിക്കോട് : ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മുസ്‌ലിം ലീഗ് നടത്തുന്ന...

കണ്ണൂരിൽ മൃതദേഹം ഖബറിൽ നിന്നും പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യാൻ ഉത്തരവ്

0
കണ്ണൂർ: കണ്ണൂരിൽ മൃതദേഹം ഖബറിൽ നിന്നും പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യാൻ ഉത്തരവ്....