എറണാകുളം ചമ്പക്കര കനാലിൽ ഇന്ന് രാവിലെ ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളം ചമ്പക്കര കനാലിൽ ഇന്ന് രാവിലെ ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഏകദേശം രണ്ടോ മൂന്നോ ദിവസത്തെ പഴക്കമുള്ള മൃതദേഹമാണ് ഇന്ന് രാവിലെ ആറരയോടെ കനാലിൽ ഒഴുകി നടക്കുന്ന നിലയിൽ നാട്ടുകാർ കണ്ടത്. കനാലിലൂടെ മൃതദേഹം ഒഴുകുന്നത് കണ്ട വഞ്ചിക്കാരാണ് ആദ്യം വിവരം പുറത്തറിയിച്ചത്. വാട്ടർവേ അവന്യൂവിലെ സെയിന്റ് അണീസ് കപ്പേളയ്ക്ക് സമീപമാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയും മരട് പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ചമ്പക്കര പാലത്തിന് സമീപമുള്ള ബോട്ട് ജെട്ടിയിൽ മൃതദേഹം കരയ്ക്കടിപ്പിക്കുകയും ചെയ്തു.

ഏകദേശം 30 നും 40 നും ഇടയിൽ പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണിത്. മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഈ പ്രദേശത്ത് ആരെയും കാണാതായതായി റിപ്പോർട്ടുകളില്ലാത്തതിനാൽ മൃതദേഹം മറ്റെവിടെയെങ്കിലും നിന്ന് ഒഴുകി വന്നതാകാനാണ് സാധ്യതയെന്ന് നാട്ടുകാർ കരുതുന്നു. മരട് പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണകാരണത്തിൽ വ്യക്തത വരികയുള്ളൂവെന്ന് പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

25 ദിവസങ്ങൾക്ക് മുൻപ് വിവാഹിതയായ യുവതിയുടെ മൃതദേഹം കുടിവെള്ള ടാങ്കിൽ കണ്ടെത്തി

0
ഭോപാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ 25 ദിവസങ്ങൾക്ക് മുൻപ് വിവാഹിതയായ യുവതിയുടെ മൃതദേഹം...

‘ആദ്യം മർദിച്ചത് എംഎൽഎ, ഫോൺ തട്ടിപ്പറിച്ചു’ ; മർദനമേറ്റ ജില്ലാ പഞ്ചായത്ത് അംഗം സജിത്

0
തിരുവനന്തപുരം : ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും...

മന്ത്രിമാരുടെ പരിശീലനം ; കോഴിക്കോട് ഐ.ഐ.എം ഇന്ന് ക്യാമ്പസിൽ മാധ്യമങ്ങൾക്ക് വിലക്ക്

0
കോഴിക്കോട് : മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമുള്ള ദ്വിദിന പരിശീലന പരിപാടി നടക്കുന്ന കോഴിക്കോട്...

കയ്പമംഗലത്ത് ലോറിക്ക് പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടം : മരിച്ച എട്ടുപേരും വിദ്യാർത്ഥികൾ

0
കയ്പമംഗലം: തൃശൂർ കയ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ...