പത്തനംതിട്ട : ചിറ്റാറിലെ യുവകർഷകൻ ആയിരുന്ന അന്തരിച്ച മത്തായി (പൊന്നു) യുടെ കുടുംബത്തിന് നിർമ്മിക്കുന്ന ഭവനത്തിൻ്റെ കട്ടിള വെയ്പ്പ് ശുശ്രൂഷ കർമ്മം ഇന്ന് ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസന അധിപതനായ അഭിവന്ദ്യ ഡോ ഏബ്രഹാം മാർ സെറാഫിം മെത്രപ്പോലിത്ത തിരുമേനി നിർവഹിച്ചു. മത്തായിയുടെ കുടുംബത്തിന് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം മത്തായി മരിച്ചു 1000 ദിവസം തികയുന്ന ജൂൺ 10 തീയതി മത്തായിയുടെ കുടുംബത്തിന് സൗജന്യമായി ലഭിച്ച സ്ഥലത്ത് (വടശ്ശേരിക്കര അരിക്കക്കാവ്) മുൻ തുമ്പമൺ ഭദ്രാസന അധിപനായിരുന്ന അഭിവന്ദ്യ കുര്യക്കോസ് മാർ ക്ലിമ്മിസ് മെത്രപോലിത്ത തിരുമേനിയുടെ അനുഗ്രഹത്തോടും ആശിർവാദത്തോടും കല്ലിട്ടിൽ കർമ്മം നിർവഹിച്ചു പണികൾ ആരംഭിച്ചിരുന്നു. നിലവിൽ പിപി മത്തായി ഭവന നിർമ്മണ സഹായ കമ്മറ്റിയുടെ നേതൃത്വത്തിൽ ആണ് പണികൾ നടക്കുന്നത്.
കേരളത്തിന് അകത്തും പുറത്തും ഉള്ള എല്ലാം വിഭാഗം ജനങ്ങളുടെയും സുമനസുകളുടെയും സഹായത്തോടെയാണ് ആണ് പണികൾ നടക്കുന്നത് എന്നും അഭിവന്ദ്യ ഡോ ഏബ്രഹാം മാർ സെറാഫിം മെത്രപ്പോലിത്ത തിരുമേനി പറഞ്ഞു. ഇനിയും കൂടുതൽ സഹായം ആവശ്യമാണ് എന്നും സമ്പത്തികമായി സഹായം നൽകുവാൻ എല്ലാവരും മുന്നിട്ട് ഇറങ്ങിയാൽ മാത്രമേ വീടിൻ്റെ പണികൾ ഡിസംബറിൽ പൂർത്തികരിക്കാൻ സാധിക്കൂ എന്ന് അഭിവന്ദ്യ മെത്രപ്പോലിത്ത തിരുമേനി പ്രസംഗത്തിൽ പറഞ്ഞു. യോഗത്തിൽ വെരി റവ ബേസിൽ റമ്പാച്ചൻ, വെരി റവ ജോൺസൻ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ, റവ ടൈറ്റസ് ജോർജ്, റവ എബി വർഗ്ഗീസ്, ഡീക്കൻ റിജേഷ്, സെൻട്രൽ ട്രാവൻകൂർ ഡെവലപ്മെൻറ് കൗൺസിൽ ചെയർമാൻ/ഭവനനിർമ്മാണ കൺവീനർ വിക്ടർ ടി തോമസ്, അഡ്വ ജോണി കെ ജോർജ് ഭവന നിർമ്മാണ കമ്മിറ്റി അംഗങ്ങളായ പ്രൊഫ. ജി ജോൺ, അനിൽ ടൈറ്റസ്, അനീഷ് തോമസ് വാനിയേത്ത്, ജോസഫ് ഇടിക്കുള, എഞ്ചിനിയർ കെ എം വർഗ്ഗീസ് എന്നിവർ പങ്കെടുത്തു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























