ജിയോയുടെ തകര്‍പ്പന്‍ ഓഫറുകള്‍ ഇതാ ; അറിയാം വിശദമായി

For full experience, Download our mobile application:
Get it on Google Play

ലാഭമുള്ള പ്രീപെയ്ഡ് പ്ലാനുകൾ മാത്രമല്ല അ‌തിനെക്കാൾ മികച്ച പോസ്റ്റ്‌ പേയ്ഡ് പ്ലാനുകളും റിലയൻസ് ജിയോ പുറത്തിറക്കിയിട്ടുണ്ട്. ഉപയോക്താക്കളുടെ താൽപര്യം മുൻനിർത്തിയാണ് ഈ പോസ്റ്റ്‌ പെയ്ഡ്  പ്ലാനുകളും എത്തുന്നത്. ഡാറ്റ, കോളിങ്, എസ്എംഎസ് സേവനങ്ങൾക്കൊപ്പം ചില അ‌ധിക ആനുകൂല്യങ്ങൾ ജിയോ പോസ്റ്റ്‌ പേയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു. ഇത് ഉപയോക്താക്കൾക്ക് വൻ സാമ്പത്തിക ലാഭം നേടിക്കൊടുക്കാറുണ്ട്. അ‌ത്തരത്തിൽ ഒന്നാണ് നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ സൗജന്യമായി വാഗ്ദാനം ചെയ്യുന്ന പോസ്റ്റ്‌ പേയ്ഡ് പ്ലാനുകൾ. ഇന്ന് നിരവധി ഇന്ത്യക്കാർ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഒരു ഒടിടി പ്ലാറ്റ് ഫോം  ആണ് നെറ്റ്ഫ്ലിക്സ്. സാധാരണ ഗതിയിൽ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ സ്വന്തമാക്കാൻ നല്ലൊരു തുക ചെലവഴിക്കേണ്ടതുണ്ട്.

എന്നാൽ റിലയൻസ് ജിയോയുടെ രണ്ട് പോസ്റ്റ്‌ പേയ്ഡ് മൊബൈൽ പ്ലാനുകൾ സൗജന്യ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനുമായിട്ടാണ് എത്തുന്നത്. നെറ്റ്ഫ്ലിക്സ് സേവനങ്ങൾ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്ന ജിയോ വരിക്കാർ ഈ പോസ്റ്റപെയ്ഡ് പ്ലാനുകളിൽ ഒന്ന് തെരഞ്ഞെടുത്താൽ ടെലിക്കോം സേവനങ്ങൾക്കൊപ്പം അ‌ധിക ചെലവില്ലാതെ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനും സ്വന്തമാക്കാൻ സാധിക്കും. ഈ പ്ലാനുകൾ ഏതൊക്കെയെന്നും അ‌വയിലെ ആനുകൂല്യങ്ങൾ എന്തെന്നും പരിചയപ്പെടാം. രണ്ട് ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനുകളാണ് സൗജന്യ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ഉൾപ്പെടുത്തി റിലയൻസ് ജിയോ അ‌വതരിപ്പിച്ചിട്ടുള്ളത്. ഈ പ്ലാനുകളുടെ നിരക്ക് 699 രൂപ,1499 രൂപ എന്നിങ്ങനെയാണ്. ഈ രണ്ട് പ്ലാനുകളും ലാഭകരമാണോ എന്നും ഏതാണ് തങ്ങൾക്ക് കൂടുതൽ അ‌നുയോജ്യമെന്നും ജിയോ വരിക്കാർക്ക് ഇവിടെ നിന്ന് മനസിലാക്കാം.

699 രൂപയുടെ ജിയോ പോസ്റ്റ്‌പെയ്ഡ് പ്ലാൻ : നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കുന്ന ജിയോയിൽ നിന്നുള്ള ഏറ്റവും നിരക്ക് കുറഞ്ഞ പോസ്റ്റ്‌ പേയ്ഡ് പ്ലാൻ ആണ് ഇത്. ഉപയോക്താക്കൾക്ക് 100 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 3 ഫാമിലി സിമ്മുകളും (ഓരോ സിമ്മിനും 5 ജിബി ഡാറ്റ ലഭിക്കും) ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിനൊപ്പം ലഭിക്കുന്ന ഓരോ അധിക സിമ്മിനും പ്രതിമാസം 99 രൂപയാണ് നിരക്ക്. 699 രൂപയുടെ ഈ പോസ്റ്റ്‌ പേയ്ഡ് പ്ലാനിൽ അ‌ധിക ആനുകൂല്യമായി നെറ്റ്ഫ്ലിക്സ് ( ബേസിക് ) ആമസോൺ ​പ്രൈം, ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവ ജിയോ ഉൾപ്പെടുത്തിയിരിക്കുന്നു.
1499 രൂപയുടെ ജിയോ പോസ്റ്റ്‌പെയ്ഡ് പ്ലാൻ : ജിയോയിൽ നിന്നുള്ള അ‌ൽപ്പം നിരക്ക് കൂടിയ ഈ പോസ്റ്റ്‌ പേയ്ഡ് പ്ലാനിലും സൗജന്യ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ അ‌ടങ്ങിയിട്ടുണ്ട്. ആകെ 300GB ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാൻ ഉപയോക്താക്കൾക്ക് നൽകുന്ന പ്രധാന ആനുകൂല്യങ്ങൾ. അ‌ധിക ആനുകൂല്യമായാണ് ഈ പ്ലാനിൽ നെറ്റ്ഫ്ലിക്സ് മൊ​ബൈൽ സബ്സ്ക്രിപ്ഷൻ ഉൾപ്പെടുത്തിയിരിക്കുന്നത്. ആമസോൺ പ്രൈം, ജിയോ ടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നിവയും ഈ പ്ലാനിന്റെ അ‌ധിക ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. ആവശ്യത്തിലധികം ഡാറ്റയും ഒപ്പം സൗജന്യ ഒടിടി സബ്സ്ക്രിപ്ഷനും ലഭിക്കുന്നതിനാൽ ഈ പ്ലാൻ വരിക്കാർക്ക് ഏറെ ഉപയോഗപ്രദമാണ്. ജിയോ പോസ്റ്റ്‌പെയ്ഡ് പ്ലാൻ ഉപയോഗിച്ച് നെറ്റ്ഫ്ലിക്സ് ആക്ടിവേറ്റ് ചെയ്യണമെങ്കിൽ MyJio ആപ്പിലേക്ക് പോയി രജിസ്റ്റർ ചെയ്ത ഫോൺ നമ്പർ ഉപയോഗിച്ച് ഉപയോക്താവ് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യേണ്ടതുണ്ട്. അപ്പോൾ ആക്ടീവ് നെറ്റ്ഫ്ലിക്സ് ബാനർ കണ്ടെത്തണം. അത് പോസ്‌റ്റ് ചെയ്‌താൽ നിലവിലുള്ള നെറ്റ്ഫ്ലിക്സ് അക്കൗണ്ട് ലിങ്ക് ചെയ്യാം അല്ലെങ്കിൽ പുതിയൊരെണ്ണം സൃഷ്‌ടിക്കാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ ഭാവിയിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകള്‍

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ ഭാവിയിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകള്‍....

സോണിയ ഗാന്ധിയുടെ പുസ്തകത്തെക്കുറിച്ചുള്ള വിവാദത്തിൽ പ്രതികരണവുമായി പെൻഗ്വിൻ ഹൗസ്

0
ഡൽഹി: സോണിയ ഗാന്ധിയുടെ പുസ്തകത്തെക്കുറിച്ചുള്ള വിവാദത്തിൽ പ്രതികരണവുമായി പെൻഗ്വിൻ ഹൗസ്. സോണിയ...

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ അയക്കും

0
നേപ്പാൾ: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ...

വടകരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ

0
വടകര: വടകര പതിയാരക്കരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ബൈക്കിൽ പിന്തുടർന്നെത്തി കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ...