പത്തനാപുരം ഗാന്ധിഭവനിൽ ജനാധിപത്യ കലാസാഹിത്യ വേദിയുടെ ഓണാഘോഷം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജനാധിപത്യ കലാ സാഹിത്യ വേദി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനാപുരം ഗാന്ധിഭവനിൽ ഓണാഘോഷം നടത്തി. അന്തേവാസികളും ജനാധിപത്യ കലാ സാഹിത്യ വേദി അംഗങ്ങളും ചേർന്ന് പൂക്കളമൊരുക്കി. ഗാന്ധി ഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ ഭദ്രദീപം കൊളുത്തി കലാപരിപാടികൾക്ക് തുടക്കം കുറിച്ചു. ഗായകരായ കെ.സി. രമ, ജയപ്രകാശ് എൻ.പി., സലിം കുളപ്പട, ഷാഹിന, കുമാരി അനാമിക പുഷ്പരാജൻ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.  സാംസ്ക്കാരിക സമ്മേളനം ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന ചെയർമാൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് ചെയർപേഴ്സൺ എം. എ മുംതാസ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഡോ. പുനലൂർ സോമരാജനെ ആദരിച്ചു. സംസ്ഥാന സെക്രട്ടറി സഹദേവൻ കോട്ടവിള സ്വാഗതവും കൊല്ലം ജില്ലാ വൈസ് ചെയർമാൻ പ്രമോദ് തുരുത്തിക്കര നന്ദിയും പറഞ്ഞു.

ഗാന്ധിഭവനിൽ ജനാധിപത്യ കലാ സാഹിത്യ വേദിയ്ക്ക് വേണ്ടി ഗാന്ധി ചിത്രം വരച്ച ചിത്രകാരൻ പി.ടി. യൂസഫ് 1500 ൽ അധികം വേദികളിൽ ലഹരി വിമുക്ത നാടകം അവതരിപ്പിച്ച ജോമോൻ ശൂരനാട് , ഒറ്റ ഗാനം കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായ ഗായിക അനാമിക പുഷ്പ രാജൻ, അധ്യാപകനായ ശൂരനാട് രാജേന്ദ്രൻ എന്നിവർക്ക് പുരസ്ക്കാരങ്ങൾ നൽകി. സമേളനാനന്തരം ഡോ. ഇടയ്ക്കിടം ശാന്തകുമാറും സംഘവും മാജിക്ക് ഷോ അവതരിപ്പിച്ചു. കെ.ജി. റജി പത്തനംതിട്ട, ശിവ കടമ്പനാട്, പുനലൂർ ഷാജി, സന്തോഷ് പവിത്രം തുടങ്ങിയവർപങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി ഡി സതീശൻ സർക്കാരിന്റെ 100 ദിനങ്ങൾ അപകടം പൊളിറ്റിക്സിന്റെ 100 ദിനങ്ങൾ :...

0
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്‍റെ 100 ദിവസം പൂർത്തിയാകുമ്പോഴും കേരളത്തിൽ...

ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ

0
കണ്ണൂർ: ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ....

ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായ അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സിജെപി...

കോഴിക്കോട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്

0
കോഴിക്കോട്: കോഴിക്കോട് പയ്യോളി അയനിക്കാട് ദേശീയപാതയിൽ ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന സ്വകാര്യ...