പത്തനംതിട്ട സിവില്‍ സ്റ്റേഷന് പിന്നില്‍ മലിനജലം നിറഞ്ഞ് ഓട ; തിരിഞ്ഞു നോക്കാതെ നഗരസഭ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സിവില്‍ സ്റ്റേഷന് പുറകില്‍ കൂടിയുള്ള റോഡില്‍ ഓടയില്‍ മലിനജലം നിറഞ്ഞ് പുഴുവരിച്ചു തുടങ്ങിയിട്ടും നഗരസഭാ അധികൃതര്‍ക്ക് അനക്കമില്ല. ഓട നിര്‍മ്മിച്ചതില്‍ പിന്നെ ഇന്നുവരെ തുറന്നുകിടക്കുന്ന ഓടയ്ക്ക് മുകളില്‍ സ്ലാബ് സ്ഥാപിക്കാന്‍പോലും കഴിഞ്ഞിട്ടില്ല. കെട്ടിക്കിടക്കുന്ന മാലിന്യത്തില്‍ കൊതുകുകള്‍ പെരുകുന്നുമുണ്ട്. വീടുകളില്‍ നിന്നുള്ള കക്കൂസ് മാലിന്യങ്ങള്‍ വരെ ഓടയിലേക്ക് ഒഴുക്കി വിടുന്നുണ്ടെന്നാണ് സമീപവാസികളില്‍ ചിലര്‍ ആരോപിക്കുന്നത്. മുമ്പ് സുഗമമായി വെള്ളം ഒഴുകി പൊയ്ക്കൊണ്ടിരുന്ന ഓടയുടെ ഒരു ഭാഗം മണ്ണിട്ട് നികത്തിയതും മാലിന്യം കെട്ടികിടക്കുന്നതിന് കാരണമായി. ഓട നിര്‍മ്മിച്ചശേഷം നഗരസഭ സ്ലാബ് സ്ഥാപിക്കാത്തത് അപകട ഭീഷണിയായതോടെ സമീപത്തെ വ്യാപാരികള്‍ സ്വന്തം പണം മുടക്കി വ്യാപാര സ്ഥാപനങ്ങളിലേക്ക് കയറുന്ന വഴികളില്‍ സ്ലാബ് സ്ഥാപിച്ചിട്ടുണ്ട്.

മലിനജലം കെട്ടിക്കിടന്ന് രോഗഭീതി വര്‍ധിച്ചപ്പോള്‍ അധികൃതരെ വിവരം ധരിപ്പിച്ചു എങ്കിലും ഇവര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പന്നിയെലിയും മറ്റും ചത്ത് ദിവസങ്ങളോളം ഓടയില്‍ കിടന്നാലും ആരും തിരിഞ്ഞു നോക്കാറില്ല. ഓടയില്‍ നിറയുന്ന മലിനജലം സമീപത്തെ ജലാശയങ്ങള്‍ക്കും ഭീഷണിയായി മാറുന്നുണ്ട്. എലികള്‍ കുഴിക്കുന്ന ദ്വാരങ്ങള്‍ വഴി മാലിന്യം കുടിവെള്ളവുമായി കലരുവാന്‍ സാധ്യതയുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു. നിരവധി തവണ നാട്ടുകാര്‍ നഗരസഭയിലും ആരോഗ്യ വകുപ്പിലും പരാതിപ്പെട്ടിട്ടും യാതൊരു നടപടിയുമില്ല. കോടതിയുടെ തൊട്ടടുത്തായാണ് ഈ മാലിന്യം കെട്ടികിടക്കുന്നത് എന്നതും എടുത്തുപറയണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...