കോന്നിയിൽ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടി കടകളിലേക്ക് വെള്ളം കയറി

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കോന്നി ചൈനാമുക്കിൽ ഇളക്കി മാറ്റിയ പൈപ്പ് പൊട്ടി കടകളിലേക്ക് വെള്ളം ഇരച്ചുകയറി. രാവിലെ പത്ത് മണിയോടെ ആയിരുന്നു സംഭവം. ചൈനാമുക്കിൽ ചേരിമുക്ക് ഭാഗത്തേക്ക് തിരിയുന്ന റോഡിന്റെ വളവിൽ ആണ് കഴിഞ്ഞ ദിവസം വാട്ടർ അതോറിട്ടി അധികൃതർ പൈപ്പ് ലൈൻ ഇളക്കി സ്ഥാപിച്ചത്.

പൈപ്പ് ലൈൻ ഇളക്കി എങ്കിലും ഇത് പൂർണ്ണമായി തകരാർ പരിഹരിക്കുകയോ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി എടുത്ത കുഴി മൂടുകയോ ചെയ്തിരുന്നില്ല. തുടർന്ന് കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെ വാട്ടർ അതോറിട്ടി ഈ ഭാഗത്തേക്ക് ഉള്ള വെള്ളം തുറന്ന് വിടുകയും ഇവിടെ സ്ഥാപിച്ചിരുന്ന ഇരുമ്പ് പൈപ്പ് ബന്ധിപ്പിച്ചിരുന്ന ഭാഗം പൊട്ടി വെള്ളം കടകളിലേക്ക് ഇരച്ചുകയറുകയായിരുന്നു.

അപ്രതീക്ഷിതമായി വെള്ളം ഒരാൾ പൊക്കത്തിൽ തെറിച്ച് കടകളിലേക്കും സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്കും തെറിച്ചതോടെ വ്യാപാരികളും യാത്രക്കാരും പ്രതിസന്ധിയിൽ ആയി. സമീപത്തെ ബേക്കറി, ഡി റ്റി പി സെന്ററിലേക്കും ലോട്ടറി കടയിലേക്കും അടക്കമാണ് വെള്ളം കയറിയത്. കടക്കുള്ളിലെ കമ്പ്യൂട്ടറുകൾ നനയുന്നതിന് മുൻപേ ജീവനക്കാർ ഇവ മാറ്റിയതിനാൽ വലിയ നഷ്ട്ടം സംഭവിച്ചില്ല. സംഭവത്തിൽ നിരവധി ആളുകളുടെ വസ്ത്രങ്ങൾ നനയുകയും ചെയ്തു.

ഏകദേശം അഞ്ച് മിനിറ്റിൽ കൂടുതൽ വെള്ളം കടകളിലേക്ക് തെറിച്ചിട്ടും പ്രശ്‍നം പരിഹരിക്കാൻ അധികൃതർ തയ്യാറായില്ല. പിന്നീട് പൈപ്പിൽ നിന്നും തെറിക്കുന്ന വെള്ളത്തിന്റെ ശക്തി കുറഞ്ഞപ്പോൾ നാട്ടുകാർ തന്നെ സമീപത്ത് വെച്ചിരുന്ന ഇരുമ്പ് ബോർഡ് വെച്ച് വെള്ളം തെറിക്കുന്ന ഭാഗം മറക്കുകയായിരുന്നു. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപെട്ട് കോന്നി നഗരത്തിൽ നിരവധി സ്ഥലങ്ങളിൽ പൊളിച്ചിട്ടിരിക്കുന്ന പൈപ്പ് ലൈനുകൾ സമയ ബന്ധിതമായി പൂർത്തിയാക്കുന്നതിൽ ഗുരുതരമായ വീഴ്ചയുണ്ടെന്ന് നാട്ടുകാർ പറയുന്നു. പൈപ്സ്ഥാപിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ അനന്തമായി നീളുന്നത് കോന്നിയിലെ വ്യാപാരികളെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. കോന്നിയിലെ പല വ്യാപാര സ്ഥാപനങ്ങളിലും കുടിവെള്ളം ലഭിക്കാത്ത സ്ഥിതിയും നിലവിലുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്....

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...

ഒറ്റ പരാതിയിൽ നൂറിലധികം വോട്ടുകൾ നീക്കം ചെയ്യാൻ ശ്രമം; ഉത്തരാഖണ്ഡിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന് ആക്ഷേപം

0
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നടക്കുന്ന എസ്‌ഐആര്‍ പ്രവര്‍ത്തനത്തില്‍ വ്യാപകമായി വോട്ട് വെട്ടി മാറ്റുന്നു...