ഇടുക്കി: ഇടുക്കി ഇരട്ടയാറിൽ വാട്ടർ അതോറിറ്റിയുടെ അനാസ്ഥ മൂലം കുടിവെള്ള ടാങ്ക് കവിഞ്ഞൊഴുകി. കെ എസ് ഇ ബിയുടെ ക്വാർട്ടേഴ്സുകൾക്ക് നാശനഷ്ടം സംഭവിച്ചു. മരം വീണ് ക്വാർട്ടേഴ്സ് തകരുകയും ചെയ്തു. കെ എസ് ഇ ബിയുടെ ഇരട്ടയാർ അസിസ്റ്റന്റ് എഞ്ചിനീയർ ഓഫീസിന് സമീപത്തുള്ള ക്വാർട്ടേഴ്‌സുകൾക്കു പുറകിൽ നിന്നിരുന്ന മരങ്ങളാണ് കടപുഴകി വീണത്. ക്വാർട്ടേഴ്‌സുകൾക്ക് മുകൾ ഭാഗത്തുള്ള ടാങ്കിൽ നിന്നുമാണ് രാത്രി മുഴുവൻ വെള്ളം കവിഞ്ഞൊഴുകിയത്. ഇതേതുടർന്ന് ക്വാർട്ടേഴ്സുകൾക്ക് പിറകിലെ മണ്ണിടിഞ്ഞു. ഒപ്പം മരങ്ങളും കട പുഴകി വീണു. ക്വാർട്ടേഴ്സിന് ഉള്ളിൽ ഉണ്ടായിരുന്നവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സമീപത്തെ ക്വാർട്ടേഴ്സുകൾക്ക് അകത്ത് വെള്ളവും ചെളിയും കയറി. തകർന്ന ക്വാർട്ടേഴ്സിൽ ഉണ്ടായിരുന്നവരെ മാറ്റി പാർപ്പിച്ചു. പ്രദേശം ഇപ്പോഴും മണ്ണിടിച്ചിൽ ഭീഷിണിയിലാണ്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]






























