മദ്യലഹരിയിൽ പിതാവ് മകനെ കുത്തിപരിക്കേൽപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മലപ്പുറം വണ്ടൂരിൽ മദ്യലഹരിയിൽ പിതാവ് മകനെ കുത്തിപരിക്കേൽപ്പിച്ചു. സുബ്രഹ്മണ്യൻ എന്നയാൾ മകൻ സുബിനെയാണ് ആക്രമിച്ചത്. തർക്കത്തിനിടെ കൈയ്യിലിരുന്ന കത്തിയെടുത്ത് സുബ്രഹ്മണ്യൻ കുത്തുകയായിരുന്നു. മലപ്പുറം വണ്ടൂരിൽ ഇന്നലെ രാത്രിയാണ് സംഭവം. ജിമ്മിൽ പോകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. മദ്യപിച്ചെത്തിയ സുബ്രഹ്മണ്യൻ സുബിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ സുബിന് ​ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച സുബിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. നിലവിൽ അപകടനില തരണം ചെയ്തതായാണ് വിവരം. സംഭവത്തിൽ സുബ്രഹ്മണ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. മക്കിനിയാട്ട് ശശിധരന്‍...

യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്താൽ 30,000 ഡോളർ പാരിതോഷികം ; പ്രഖ്യാപനവുമായി...

0
ടെഹ്റാൻ : യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ...

മലയാളം സര്‍വകലാശാലയിലെ ജാതീയാധിക്ഷേപം ; ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രത്യേക സംഘം അന്വേഷിക്കാന്‍ നിര്‍ദേശിക്കും

0
മലപ്പുറം: തിരൂര്‍ മലയാളം സര്‍വ്വകലാശാലയില്‍ ഗവേഷക വിദ്യാര്‍ഥിനിയെ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതി...

വ്യാജ പണയ അക്കൗണ്ട് ഉണ്ടാക്കി 89 ലക്ഷം തട്ടിയെടുത്ത സംഭവം ; സഹകരണ ബാങ്ക്...

0
കൊച്ചി : എറണാകുളം കർത്തേടം റൂറൽ സഹകരണ ബാങ്കിൽ 89 ലക്ഷത്തിന്റെ...