തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് എഐഎഡിഎംകെയിലെ ഒരു വിഭാഗം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് എ ഐ എ ഡി എം കെ യിലെ ഒരു വിഭാഗം. 24 എംഎൽഎമാരാണ് പിന്തുണ നൽകിയത്. സി വി ഷണ്മുഖമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ടി ടി വി ദിനകരന്റെ പാർട്ടിയിലെ ഏക എംഎൽഎ എസ് കാമരാജും ടി വി കെ യെ പിന്തുണയ്ക്കുമെന്ന് നിയമസഭയിൽ പറഞ്ഞു. ഇതോടെ ടിവികെ സർക്കാരിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം 145 ആയി (120+24+1= 145). ഇതോടെ സഭയിൽ വിശ്വാസം നേടുന്നത് വിജയ്ക്ക് എളുപ്പമായി. അണ്ണാഡിഎംകെയിൽ നിലവിൽ ഇപിഎസ്സിനൊപ്പം 23 എംഎൽഎമാർ ആണുള്ളത്. വിമത പക്ഷത്ത് 24 പേരും. ജില്ലാ സെക്രട്ടറിമാരെ ഒപ്പം നിർത്താൻ ഇരുപക്ഷവും തിരക്കിട്ട നീക്കങ്ങൾ നടക്കുകയാണ്.

ഡിഎംകെയ്ക്കൊപ്പം ചേർന്ന് സർക്കാർ രൂപീകരിക്കാൻ ഇപിഎസ് ശ്രമിച്ചെന്നും അതിനാലാണ് എതിർത്തതെന്നും സി വി ഷണ്മുഖം പ്രതികരിച്ചു. അണ്ണാ ഡിഎംകെ പിളർത്താൻ ഉദേശ്യമില്ലെന്നും പാർട്ടിയെ കുറിച്ച് ആശങ്കയാണ് ഉള്ളതെന്നും എസ് പി വേലുമണി പറഞ്ഞു. ഡിഎംകെ പിന്തുണയിൽ സർക്കാർ രൂപീകരിക്കാൻ ഇപിഎസ് ശ്രമിച്ചു. ഇപിഎസ് മുഖ്യമന്ത്രി ആകുമെന്നാണ് പറഞ്ഞത്. എന്നാൽ ഈ നിർദേശം സ്വീകര്യമായില്ലെന്ന് വേലുമണി വ്യക്തമാക്കി. പുതിയ സഖ്യം പാർട്ടിക്ക് വേണമെന്നും ഒന്നിച്ചു നിൽക്കണം എന്നാണ് ആഗ്രഹമെന്നും എ ഐ എ ഡി എം കെ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും വരും ദിവസങ്ങളിലും തുടര്‍ന്നേക്കും

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും വരും ദിവസങ്ങളിലും തുടര്‍ന്നേക്കും. ഹ്രസ്വകാല...

മന്ത്രിമാരല്ലാത്ത അമ്പതിലധികം നേതാക്കൾക്ക് സുരക്ഷ ; പരിശോധിക്കാൻ സർക്കാർ

0
കണ്ണൂർ : സുരക്ഷാഭീഷണി നിലവിലില്ലാത്തവരുടെ പോലീസ് സുരക്ഷയും വസതിക്കുമുന്നിൽ ഏർപ്പെടുത്തിയ കാവലും...

മര്യാദയ്ക്ക് സംസാരിക്കണം ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം

0
കൊച്ചി: സമസ്ത മുഖപത്രമായ 'സുപ്രഭാതം' എഡിറ്റോറിയലിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ...

അങ്കമാലിയിൽ നടത്തിയ മയക്കുമരുന്ന് വേട്ടയിൽ കാറിൽ കടത്തുകയായിരുന്ന 12 കിലോ കഞ്ചാവ് പിടികൂടി

0
കൊച്ചി: അങ്കമാലിയിൽ നടത്തിയ മയക്കുമരുന്ന് വേട്ടയിൽ കാറിൽ കടത്തുകയായിരുന്ന 12 കിലോ...