നാടന്‍ രുചിക്കൂട്ടുകളുമായി കര്‍ഷക കഫെ ജില്ലയില്‍ തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രാദേശിക കാര്‍ഷിക വിളകളില്‍ നിന്ന് നാടന്‍ രുചിക്കൂട്ടുകളൊരുക്കുന്ന കര്‍ഷക കഫെ ജില്ലയില്‍ തുടങ്ങി. അരുവാപ്പുലം കൃഷിഭവന്റെ പരിധിയിലുള്ള കൃഷിക്കൂട്ടങ്ങളുടെ ഉല്‍പന്നങ്ങളാണ് തനതായും വിവിധ മൂല്യവര്‍ദ്ധിത വിഭവങ്ങളായും ലഭ്യമാകുന്നത്. കുത്തരിക്കഞ്ഞി, ചക്കപ്പുഴുക്ക്, കൂട്ടുപുഴുക്ക്, ഹണികോള, വിവിധ തരം ചമ്മന്തികള്‍, തെരളിയപ്പം, ഇലയട, ചുക്ക് കാപ്പി, ലെമണ്‍ ചായ, പുതിന ചായ തുടങ്ങിയവയാണ് തുടക്കത്തില്‍ കിട്ടുക. എഫ് എസ് എസ് ഐ രജിസ്ട്രേഷനോടെയാണ് പ്രവര്‍ത്തനം. എപിഎല്‍എം കൃഷിക്കൂട്ടമാണ് നടത്തിപ്പുകാര്‍. ആത്മ വെഞ്ചര്‍ ക്യാപ്പിറ്റല്‍ ഫണ്ടായ 50,000 രൂപയാണ് മൂലധനം.

കഫെയോടൊപ്പം ആരംഭിച്ച വിപണിയില്‍ കാപ്പിപ്പൊടി, മഞ്ഞള്‍പൊടി, മുളകുപൊടി, കുത്തരി, ചക്ക-കപ്പ ഉല്‍പ്പന്നങ്ങള്‍ തുടങ്ങി നാടന്‍ കാര്‍ഷിക വിഭവങ്ങള്‍ വില്‍ക്കാനും വാങ്ങാനും അവസരമുണ്ട്. ഗ്രാമപഞ്ചായത്ത് ധനസഹായം നല്‍കുന്നുമുണ്ട്. രാവിലെ എട്ടു മുതല്‍ വൈകിട്ട് ഏഴുവരെയാണ് പ്രവര്‍ത്തനം. കോന്നി കൊല്ലന്‍പടിയില്‍ കെ യു ജനീഷ് കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രന്‍, ബ്ലോക്ക് മെമ്പര്‍ വര്‍ഗീസ് ബേബി, പഞ്ചായത്ത് മെമ്പര്‍മാരായ ടി ഡി സന്തോഷ്, അമ്പിളി സുരേഷ്, സ്മിത സന്തോഷ്, രഘു വി കെ, ജോജു വര്‍ഗീസ്, ശ്രീലത, കാര്‍ഷിക വികസനസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മികച്ച കര്‍ഷകരെ ആദരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം : ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം

0
തിരുവനന്തപുരം : പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം. മെത്തയടക്കം സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്....

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...

ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമല്ല; ഉത്തരവിറക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക...

ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

0
കോട്ടയം : ബിജെപിയിൽ തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നുവെന്ന് വെളിപ്പെടുത്തി പി സി...