നോര്‍ക്ക കാനറാ ബാങ്ക് പ്രവാസി ബിസിനസ് ലോണ്‍ ക്യാമ്പ് ഓഗസ്റ്റ് 21 ന് കൊല്ലത്ത് ; സ്‌പോട്ട് രജിസ്‌ട്രേഷനും അവസരം

For full experience, Download our mobile application:
Get it on Google Play

പ്രവാസിസംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്‌സും കാനറാ ബാങ്കും സംയുക്തമായി 2024 ആഗസ്റ്റ് 21 ന് കൊല്ലം ജില്ലയില്‍ പ്രവാസി ബിസിനസ് ലോണ്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി പ്രകാരമാണ് ക്യാമ്പ്. താല്‍പര്യമുള്ളവര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

കൊല്ലം നെല്ലിമുക്കിലുളള സണ്‍ബേ മിനി ഹാളില്‍ ചേരുന്ന ക്യാമ്പില്‍ സ്‌പോട്ട് രജിസ്‌ട്രേഷനും അവസരമുണ്ടാകും. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലിചെയ്തു നാട്ടില്‍ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയര്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും പ്രയോജനപ്പെടുത്താം. പാസ്സ്പോര്‍ട്ട്, ആധാര്‍, പാന്‍കാര്‍ഡ്, ഇലക്ഷന്‍ ഐ.ഡി, റേഷന്‍ കാര്‍ഡ് എന്നിവയുടെ ഒറിജിനലും പകര്‍പ്പുകളും രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍ പദ്ധതി-വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകള്‍ എന്നിവ സഹിതമാണ് പങ്കെടുക്കേണ്ടത്. പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൈാസൈറ്റികള്‍ എന്നിവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നികുതി വെട്ടിച്ച് ഓടുന്ന ടൂറിസ്റ്റ് ബസുകൾക്കെതിരെ നടപടിയുമായി എംവിഡി ; പിഴയിട്ടത്‌ ഒരു കോടി...

0
കാക്കനാട് : കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന...

എന്റെ ശബ്ദം ഇനി എനിക്ക് വേണ്ടി മാത്രം ; രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി...

0
കൊച്ചി: രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചന നല്‍കി അഖില്‍ മാരാര്‍. തന്റെ...

ലോകത്തെ ഞെട്ടിച്ച് പുതിയ പി.ആർ. തന്ത്രം ; ജനപിന്തുണ നേടാൻ ചാറ്റ് ജിപിടിയെ സ്വാധീനിച്ച്...

0
വാഷിങ്ടൺ : അമേരിക്കൻ ജനതയ്ക്കിടയിൽ ഇസ്രയേലിനുള്ള പിന്തുണ കുറഞ്ഞുവരുന്ന പശ്ചാത്തലത്തിൽ, പൊതുജനാഭിപ്രായത്തെ...

കാസർകോട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ

0
കാസർകോട്: ചെമ്മനാട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ. മീപ്പുഗിരി സ്വദേശികളായ...