കുടുംബശ്രീ ദേശീയ സരസ് മേളയില്‍ വയനാടിന്റെ വനവിഭവങ്ങളുടെ വിരുന്ന്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : നാഗമ്പടത്ത് നടക്കുന്ന കുടുംബശ്രീ ദേശീയ സരസ് മേളയില്‍ വയനാടിന്റെ വനവിഭവങ്ങളുടെ വിരുന്ന്. തേനീച്ച മെഴുകിൽ നിന്നുള്ള ലിപ് ബാം, കാട്ടു കൂവപ്പൊടി, മുളയരി, മാനിപ്പുല്ല് തൊപ്പികൾ, സ്പെഷ്യല്‍  മസാല കാപ്പിപ്പൊടി തുടങ്ങി വയനാടിന്റെ വനവിഭവങ്ങളുടെ വിരുന്ന് കാണണമെങ്കിൽ നാഗമ്പടത്ത് നടക്കുന്ന കുടുംബശ്രീ ദേശീയ സരസ് മേളയിലെത്തണം.

നാടൻ തേൻ, വയനാടൻ കാപ്പിപ്പൊടി, കാടിന്റെ തനതായ ഉത്പന്നങ്ങൾ, ഹാൻഡ് ക്രാഫ്റ്റ് ഉത്പന്നങ്ങൾ ഇങ്ങനെ നീളുന്നു വയനാട്ടിൽ നിന്നുള്ള വൻധൻ സ്റ്റാളിലെ ഉത്പന്നങ്ങളുടെ ശേഖരം. ആദിവാസികൾ ശേഖരിക്കുന്നതും നിർമ്മിക്കുന്നതുമായ തനത് ഉത്പന്നങ്ങളാണ് സ്റ്റാളിലുള്ളത്. തേനീച്ച മെഴുകിൽ നിന്നുള്ള നാടൻ ലിപ്ബാമിന് 40 രൂപയും മാനി പുല്ല് കൊണ്ടുള്ള ഉത്പന്നങ്ങൾക്ക് 450 രൂപയുമാണ് വില.

വയനാട് കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ എട്ട് വൻധൻ യൂണിറ്റുകളാണ് ഉള്ളത്. ഓരോ യൂണിറ്റിലും 300 അംഗങ്ങളുണ്ട്. യൂണിറ്റിലെ അംഗങ്ങളായ ആദിവാസികൾ വനവിഭങ്ങൾ ശേഖരിച്ച് പായ്ക്കറ്റ് രൂപത്തിലാക്കുന്നു. കാട്ടിൽ നിന്നും ശേഖരിക്കുന്ന ഔഷധ ഗുണമുള്ള പുറ്റുതേൻ, കാപ്പി, ഏലം, ഗ്രാമ്പു, ഉലുവ, ജീരകം, ഇഞ്ചി എന്നിവ ചേർത്തുണ്ടാക്കുന്ന മസാല കാപ്പിപ്പൊടി, മുളയരി എന്നിവയാണ് സ്റ്റാളിലെ പ്രധാന വിഭവങ്ങൾ.

ഗോത്രവിഭാഗങ്ങളുടെ തനത് കരകൗശല വസ്തുക്കളും ഉത്പന്നങ്ങളും സംരക്ഷിച്ച് മികച്ച വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് വൻധൻ വികാസ് യോജന. കേരളത്തിൽ കുടുംബശ്രീയുടെയും വനം വകുപ്പിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ യൂണിറ്റിനും 15 ലക്ഷം രൂപവീതം പദ്ധതിയുടെ ഭാഗമായി നൽകുന്നുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആർടിസിയിലെ സൗജന്യ യാത്ര ഏതൊക്കെ ബസിൽ, എങ്ങനെ നടപ്പാക്കും ; തീരുമാനമെടുക്കാൻ മന്ത്രിസഭ

0
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വനിതകൾക്കുള്ള സൗജന്യയാത്ര എങ്ങിനെ നടപ്പാക്കുമെന്നതിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ...

സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ വയ്ക്കും

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ വയ്ക്കും....

കാഫിർ സ്ക്രീൻഷോട്ടിലെ എസ്ഐടി അന്വേഷണത്തിൽ പ്രതികരിച്ച് കെ കെ ശൈലജ

0
തിരുവനന്തപുരം: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ എസ്ഐടിയെ നിയമിച്ചതിൽ പ്രതികരിച്ച് കെ...

നവീൻ ബാബു ജീവനൊടുക്കിയത് കുറ്റബോധത്താൽ ; ദിവ്യയെ അനുകൂലിച്ചും നവീൻ ബാബുവിനെ വിമർശിച്ചും സിപിഎം...

0
പത്തനംതിട്ട: നവീൻ ബാബു മരിച്ച കേസ് സിബിഐക്ക് വിട്ടിതിന് പിന്നാലെ, പി.പി. ദിവ്യയെ...