പബ്ബ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സെക്‌സ് റാക്കറ്റിനെ വേഷം മാറിയെത്തി വലയിലാക്കി വനിതാ ഡിസിപി

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: പബ്ബ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സെക്‌സ് റാക്കറ്റിനെ വേഷം മാറിയെത്തി വലയിലാക്കി വനിതാ ഡിസിപി. സൈബരാബാദിലെ കുകട്ള്ളി ഡിസിപി റിതിരാജ് ഐപിഎസാണ് നിയമലംഘനം കൈയോടെ പിടികൂടിയത്. ക്ലബ് മസ്തി എന്നറിയപ്പെടുന്ന ‘കിങ്‌സ് ആൻഡ് ക്യൂൻസ്’ പബ്ബിൽ അർധരാത്രിയിൽ നടത്തിയ റെയ്ഡിൽ, ജീവനക്കാരായ നാല് സ്ത്രീകളെയും അഞ്ച് പുരുഷന്മാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച പുലർച്ചെ രഹസ്യ നിരീക്ഷണം നടത്തിയ ശേഷമായിരുന്നു രാത്രയുള്ള മിന്നൽ റെയ്ഡ്. വേഷംമാറിയെത്തി ഡിസിപി വിവരങ്ങൾ ശേഖരിച്ച ശേഷം കാര്യങ്ങൾ ബോധ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. പബ്ബിനുള്ളിൽ സംശയാസ്പദമായ പ്രവർത്തനങ്ങൾ നടക്കുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു.

പബ്ലിനുള്ളില്‍ സ്ത്രീകൾക്കെതിരെ ചൂഷമം നടന്നിരുന്നതായും പ്രായപൂർത്തിയാകാത്തവർക്ക് പബ്ബിൽ പ്രവേശനം അനുവദിച്ചിരുന്നതായും പോലീസ് പറയുന്നു. ഇവർക്ക് മദ്യവും വിളമ്പുകയും പുരുഷന്മാരായ ഉപഭോക്താക്കളെ ആകർഷിക്കാനായി സ്ത്രീകളെ നിയോഗിക്കുകയും ചെയ്തു. അടുപ്പംസ്ഥാപിക്കുന്ന പുരുഷന്മാർക്ക് ഭീമമായ ബിൽ നൽകുന്നതും ഇതുവഴി പണം തട്ടിയെടുക്കുന്നതും പതിവാണെന്നും പോലീസ് പറഞ്ഞു. അനുവദിച്ച സമയ പരിധി കഴിഞ്ഞും പബ്ബ് പ്രവർത്തിച്ചിരുന്നതായും, നിയമങ്ങൾ ലംഘിച്ച് ഭക്ഷണവും മദ്യവും വിളമ്പിയിരുന്നതായും, നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) ഇല്ലാതെയാണ് ഇത് പ്രവർത്തിച്ചിരുന്നതെന്നും ആരോപണമുണ്ട്. 2025ൽ ഈ പബ്ബിനെതിരെ ഒന്നിലധികം ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നതായി രേഖകൾ വ്യക്തമാക്കുന്നു. നടപടികൾ സ്വീകരിച്ചിട്ടും, നിയമലംഘനങ്ങൾ തുടരുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്....

വാണിജ്യ വിക്ഷേപണ വാഹനങ്ങളുടെ നിർമ്മാണം സ്വകാര്യ കമ്പനികൾക്ക്; ഐഎസ്ആർഒ ഇനി ഗവേഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും

0
ന്യൂഡല്‍ഹി: വിക്ഷേപണ വാഹനങ്ങളും ഉപഗ്രഹങ്ങളും നിര്‍മിക്കുന്നതില്‍ നിന്നും ഐഎസ്ആര്‍ഒ പൂര്‍ണമായും പിന്മാറുന്നുവെന്ന്...

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...