പുതുവൈപ്പ് ബീച്ചിൽ നിന്നും 300 കിലോ മാലിന്യം നീക്കം ചെയ്ത് സിഎംഎഫ്ആർഐ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ലോക സമുദ്രദിനാചരണത്തിന്റെ ഭാഗമായി സിഎംഎഫ്ആർഐ നടത്തിയ ശുചീകരണത്തിൽ പുതുവൈപ്പ് ബീച്ചിൽ നിന്നും നീക്കം ചെയ്തത് 300 കിലോയിലേറെ മാലിന്യം. സഞ്ചാരികളും പ്രദേശവാസികളും വൻതോതിൽ എത്തുന്ന പുതുവൈപ്പ് ബീച്ചിൽ പ്ലാസ്റ്റിക് കുപ്പികൾ, ഭക്ഷണപ്പൊതികളുടെ അവശിഷ്ടങ്ങൾ, ഉപേക്ഷിക്കപ്പെട്ട വള്ളങ്ങളുടെയും വലകളുടെയും ഭാഗങ്ങൾ തുടങ്ങിയ മാലിന്യങ്ങളാണ് അടിഞ്ഞുകൂടിയിരുന്നത്. സിഎംഎഫ്ആർഐ സംഘം ഇവ ശേഖരിക്കുകയും തരംതിരിച്ച് മാറ്റുകയും ചെയ്തു. സിഎംഎഫ്ആർഐയുടെ മറൈൻ ബയോഡൈവേഴ്‌സിറ്റി എൻവയോൺമെന്റ് ആൻഡ് മാനേജ്മെന്റ് വിഭാഗത്തിലെ ജീവനക്കാരും ഗവേഷക വിദ്യാർത്ഥികളുമാണ് ശുചീകരണത്തിന് നേതൃത്വം നൽകിയത്.

കടൽ മലിനീകരണത്തിനെതിരെ പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുകയും ഉത്തരവാദിത്തത്തോടെയുള്ള മാലിന്യ സംസ്‌കരണ ശീലങ്ങൾ വളർത്തുകയുമായിരുന്നു ലക്ഷ്യം. തീരദേശ പരിസ്ഥിതിക്കും കടൽ ജീവികൾക്കും പൊതുജനാരോഗ്യത്തിനും പ്ലാസ്റ്റിക് അടക്കമുള്ള സമുദ്ര മാലിന്യങ്ങൾ ഉയർത്തുന്ന ഭീഷണി അതീവ ഗുരുതരമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...

ഒറ്റ പരാതിയിൽ നൂറിലധികം വോട്ടുകൾ നീക്കം ചെയ്യാൻ ശ്രമം; ഉത്തരാഖണ്ഡിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന് ആക്ഷേപം

0
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നടക്കുന്ന എസ്‌ഐആര്‍ പ്രവര്‍ത്തനത്തില്‍ വ്യാപകമായി വോട്ട് വെട്ടി മാറ്റുന്നു...

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...