വിമത ടിഎംസി എംഎൽഎമാർക്കെതിരെ വിമർശനവുമായി സഞ്ജയ് റാവത്ത്

For full experience, Download our mobile application:
Get it on Google Play

മുംബൈ: തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നതിനിടെ, വിമത എംഎൽഎമാർക്കെതിരെ വിമർശനവുമായി ശിവസേന (ഉദ്ധവ് വിഭാഗം) എംപി സഞ്ജയ് റാവത്ത്. വിമതരെ ചതിയന്മാര്‍ എന്ന് വിശേഷിപ്പിച്ച റാവത്ത്, ഇത്തരക്കാരെ തെരുവിൽ ചെരിപ്പൂരി അടിക്കണമെന്നും ആവശ്യപ്പെട്ടു. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശം. വിമത ക്യാമ്പിനെതിരെ രൂക്ഷവിമർശനം ഉന്നയിക്കുന്ന മുതിർന്ന ടിഎംസി നേതാവും ലോക്സഭാ എംപിയുമായ കീർത്തി ആസാദിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു റാവത്തിന്റെ പ്രതികരണം. “കീർത്തി ആസാദ് നന്നായി പറഞ്ഞു. ഇത്തരം ദ്രോഹികളെ തെരുവിൽ ചെരിപ്പുകൊണ്ട് തല്ലണം. ഇതിനെതിരെയുള്ള ജനകീയ പ്രസ്ഥാനം രാജ്യം മുഴുവൻ ആരംഭിക്കേണ്ടതുണ്ട്”- സഞ്ജയ് റാവത്ത് കുറിച്ചു.

തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ പാർട്ടിയിൽ അതൃപ്തി പരസ്യമാക്കിയ വിമത നേതാക്കളുടെ നിലപാടിനെതിരെ കീർത്തി ആസാദും രംഗത്ത് എത്തിയിരുന്നു. ഇവരെല്ലാം വഞ്ചകരാണെന്നും തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഇത്തരം കളികളുമായി രംഗത്തെത്തിയതിന് പിന്നിൽ വ്യക്തമായ അജണ്ടകളുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ടിഎംസിയിലെ ആഭ്യന്തര ഭിന്നത വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ വടംവലികൾക്ക് വഴിമാറുമെന്നാണ് സൂചന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒറ്റ പരാതിയിൽ നൂറിലധികം വോട്ടുകൾ നീക്കം ചെയ്യാൻ ശ്രമം; ഉത്തരാഖണ്ഡിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന് ആക്ഷേപം

0
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നടക്കുന്ന എസ്‌ഐആര്‍ പ്രവര്‍ത്തനത്തില്‍ വ്യാപകമായി വോട്ട് വെട്ടി മാറ്റുന്നു...

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...