റാഞ്ചി: ഝാർഖണ്ഡിൽ സ്വകാര്യ നഴ്സിങ് ഹോമിൽ തീപിടിത്തം. ഡോക്ടറും ഡോക്ടറായ ഭാര്യയുമടക്കം അഞ്ച് പേർ മരിച്ചു. ധൻബാദ് ജില്ലയിലെ ബാങ്ക് മോർ പ്രദേശത്തെ നഴ്സിങ് ഹോമിലെ താമസ സ്ഥലത്താണ് സംഭവം.അഞ്ച് പേർക്കും 80 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തീപ്പിടിത്തതിൽ രണ്ടാൾക്കു കൂടി പൊള്ളലേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇവരുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വിവരം ആശുപത്രി അധികൃതർ പുറത്തുവിട്ടിട്ടില്ല. ഇവിടുത്തെ സ്റ്റോർ റൂമിലാണ് തീപ്പിടിത്തമുണ്ടായത്.
അതേസമയം, എന്താണ് തീപ്പിടിത്തിന് കാരണമെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.’അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു ഡോക്ടർ, ഭാര്യ, അദ്ദേഹത്തിന്റെ മരുമകൻ, മറ്റൊരു ബന്ധു, വീട്ടുജീവനക്കാരി എന്നിവരാണ് മരിച്ചത്’- ധൻബാദ് ഡി.എസ്.പി അരവിന്ദ് കുമാർ ബിൻഹ അറിയിച്ചു.’ഡോ. വികാസ് ഹസ്റ, ഭാര്യ ഡോ. പ്രേമ ഹസ്റ, ഇദ്ദേഹത്തിന്റെ മരുമകൻ സോഹൻ ഖമരി, വീട്ടു വേലക്കാരി താരാ ദേവി എന്നിവരും മറ്റൊരു ബന്ധുവുമാണ് മരിച്ചത്. തീപ്പിടിത്തത്തെ തുടർന്ന് ഇവർ ശ്വാസം മുട്ടി മരിക്കുകയായിരുന്നു’- ധൻബാദ് സബ് ഡിവിഷനൽ മജിസ്ട്രേറ്റ് പ്രേംകുമാർ തിവാരി പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033