കറാച്ചിയിൽ അജ്ഞാത രോഗം ബാധിച്ച് 14 കുട്ടികളടക്കം 18 പേർ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കറാച്ചി : പാകിസ്ഥാനിലെ കറാച്ചി നഗരത്തിൽ 14 കുട്ടികളടക്കം 18 പേർ അജ്ഞാത രോഗം ബാധിച്ച് മരിച്ചു. ഹെൽത്ത് സർവീസ് ഡയറക്ടർ അബ്ദുൾ ഹമീദ് ജുമാനിയാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 10 നും 25 നും ഇടയിൽ കെമാരിയിലെ മാവാച്ച് ഗോത്ത് പ്രദേശത്താണ് ആളുകൾ അജ്ഞാത രോഗം ബാധിച്ച് മരിച്ചത്. മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ചേരിപ്രദേശമാണ് മാവാച്ച് ഗോത്ത്.

മരണ കാരണം കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. ആരോഗ്യ സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്ത് പരിശോധനകൾ നടത്തുന്നുണ്ട്. മാവാച്ച് ഗോത്ത് തീരപ്രദേശത്തുള്ളതിനാൽ കടലുമായി ബന്ധപ്പെട്ട എന്തെങ്കിലും അസുഖമാകാം മരണകാരണമെന്നാണ് സംശയിക്കുന്നത്. കടുത്ത പനി, തൊണ്ടയിൽ വീക്കം, ശ്വസിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങളോടെയാണ് രോഗികൾ ചികിത്സ തേടിയതെന്ന് ജുമാനി പറഞ്ഞു.

കഴിഞ്ഞ രണ്ടാഴ്ചയായി പ്രദേശത്ത് ദുർഗന്ധം വമിക്കുന്നതായി ചിലർ പരാതിപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പ്രദേശത്തെ മൂന്ന് ഫാക്ടറികളിൽ നിന്ന് പരിസ്ഥിതി ഏജൻസി സാമ്പിളുകൾ ശേഖരിച്ചതായും ഒരു ഫാക്ടറി ഉടമയെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുകളുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...