പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ ജൂഡോ രത്നം അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

വെല്ലൂർ : തെന്നിന്ത്യൻ സിനിമയിലെ മുൻകാല സ്റ്റണ്ട് മാസ്റ്റർ ജൂഡോ രത്നം(93) അന്തരിച്ചു. വെല്ലൂർ ഗുഡിയാത്തത്തിലുള്ള വസതിയിൽ വ്യാഴാഴ്ചയായിരുന്നു അന്ത്യം. 1500ലധികം സിനിമകളിൽ സംഘട്ടന സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. നിരവധി ഹിറ്റ് ചിത്രങ്ങളിൽ പ്രവർത്തിച്ച അദ്ദേഹത്തിന് 2019-ൽ തമിഴ്നാട് സർക്കാർ കലൈമാമണി പുരസ്കാരം നൽകി ആദരിച്ചു. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി സിനിമകളിൽ സ്റ്റണ്ട് മാസ്റ്റർ എന്ന നിലയിൽ അദ്ദേഹം സാന്നിധ്യമറിയിച്ചിട്ടുണ്ട്.

1966 ലെ ‘വല്ലവൻ ഒരുവൻ’ എന്ന സിനിമയിലൂടെയാണ് സിനിമാ പ്രവേശം. നടൻ രജനികാന്തിന്‍റെ പ്രിയപ്പെട്ട സ്റ്റണ്ട് മാസ്റ്റർ ആയിരുന്നു രത്നം. 40ലേറെ രജനി ചിത്രങ്ങളിൽ അദ്ദേഹം സ്റ്റണ്ട് മാസ്റ്ററായി. മലയാളത്തിൽ പൂച്ചയ്‌ക്കൊരു മൂക്കുത്തി എന്ന സിനിമയിലും സ്റ്റണ്ട് ചെയ്തത് അദ്ദേഹമാണ്. രജനികാന്ത് നേരിട്ടെത്തി അനുശോചനം രേഖപ്പെടുത്തി. പായും പുലി, പഠിക്കാത്തവൻ, രാജ ചിന്നരാജ തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങളാണ്. താമരൈ കുളം എന്ന സിനിമയിൽ അഭിനയിച്ചു. ജൂഡോ രാമു മകനാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...