പിതാവ്‌ ഓടിച്ച ഓട്ടോ മറിഞ്ഞ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മേലാറ്റുമൂഴി ജങ്ഷനിൽ പോസ്റ്റ് ഓഫീസിനു സമീപം പാലുകാച്ചൽ ചടങ്ങിനു പോയിവരുകയായിരുന്ന കുടുംബം സഞ്ചരിച്ച ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് എട്ടുവയസ്സുകാരൻ മരിച്ചു. കുട്ടിയുടെ അച്ഛനാണ് ഓട്ടോ ഓടിച്ചിരുന്നത്. അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. വെഞ്ഞാറമൂട് വെള്ളുമണ്ണടി മേലതിൽ വീട്ടിൽ ബിനുമോന്‍റെയും രാജിയുടെയും മകൻ അഭിനവാണ് മരിച്ചത്.

വെള്ളുമണ്ണടി സർക്കാർ എൽ.പി. സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച അഭിനവ്. ഓട്ടോ ഓടിച്ചിരുന്ന ബിനുമോൻ (40), ബിനുമോന്‍റെ ഭാര്യ രാജി (28), ഇവരുടെ മറ്റൊരു മകൻ വൈഷ്ണവ് (11), ബിനുമോന്‍റെ സഹോദരപുത്രൻ അദ്വൈത് (13), ബിനുവിന്‍റെ പിതാവ് ധർമ്മരാജൻ (61) എന്നിവർക്കാണ് പരിക്കേറ്റത്.

നിരപ്പായ റോഡിലൂടെ വരുകയായിരുന്ന ഓട്ടോ നിയന്ത്രണംവിട്ട് തലകീഴായി മറിയുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഓട്ടോയുടെ അടിയിൽപ്പെട്ട അഭിനവിന് ഗുരുതരപരിക്കുണ്ടായിരുന്നു. പരിക്കേറ്റവരെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി പതിനൊന്നരയോടെ അഭിനവ് മരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം വൈകിട്ടോടെ വീട്ടിലെത്തിച്ച മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...