ഓമല്ലൂര്‍: പൂജാദ്രവ്യങ്ങള്‍ വില്‍ക്കുന്ന മൊത്ത വ്യാപാരകേന്ദ്രത്തില്‍ തീ പിടുത്തം. ഉടമയും ജീവനക്കാരനും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. സമീപത്തെ കടയിലേക്കും തീ പടര്‍ന്നു. ചുറ്റുപാടുമുള്ള വീടുകളിലേക്ക് തീ പടരാതെ അഗ്‌നിശമന സേന രക്ഷാപ്രവര്‍ത്തനം നടത്തി. മാത്തൂര്‍ റോഡില്‍ തൈക്കുറ്റി മുക്കിനും പേഴുംമൂട് ജങ്ഷനുമിടയിലുള്ള എ ആന്‍ഡ് എ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിലാണ് ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ തീ പടര്‍ന്നത്. കടയുടെ മുന്‍വശത്താണ് തീ കണ്ടത്. ഈ സമയം കടയുടമയും പിതാവും ജീവനക്കാരനും കടയ്ക്കുള്ളില്‍ ഉണ്ടായിരുന്നു. ആളിക്കത്തുന്ന തീയിലൂടെ ഇവര്‍ പുറത്തേക്ക് ചാടി. രണ്ടു പേര്‍ക്കും പൊള്ളലേറ്റു. ഇവരെ ഓമല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ടയില്‍ നിന്ന് മൂന്നും അടൂരിലും കോന്നിയില്‍ നിന്ന് ഒന്നു വീതവും ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തി അരമണിക്കൂറോളം പ്രയത്നിച്ചാണ് തീ കെടുത്തിയത്. 15 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ജില്ലാ ഫയര്‍ ഓഫീസര്‍ പ്രതാപചന്ദ്രന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ രഞ്ജിത്തിന്റെ മേല്‍നോട്ടത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1