ഹോട്ടലിൽ പപ്പടം കാച്ചുന്നതിനിടെ പെട്ടന്ന് തീ ആളിക്കത്തി ; ജീവനക്കാരുടെ ഇടപെടൽ, വൻ അപകടം ഒഴിവായത് തലനാരിഴക്ക്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഹോട്ടലില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടയില്‍ എണ്ണയിലേക്ക് തീപടർന്ന് പിടിച്ചു. കൊയിലാണ്ടി അരങ്ങാടത്ത് പ്രവര്‍ത്തിക്കുന്ന സെവന്‍സ് ടീ സ്റ്റാളിലാണ് ഇന്ന് രാവിലെ 10.20 ഓടെ അപകടമുണ്ടായത്. ജീവനക്കാരന്‍ പപ്പടം കാച്ചുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു. ഇതിന് സമീപത്തായി എണ്ണയുടെ അംശമുള്ളതിനാല്‍ തീ മറ്റ് സ്ഥലത്തേയ്ക്കും അതിവേഗം പടര്‍ന്നു. എന്നാല്‍ ഉടന്‍ തന്നെ ഹോട്ടല്‍ ജീവനക്കാര്‍ സമയോചിതമായി ഇടപെടുകയും എല്ലാവരും ചേര്‍ന്ന് തീ അണയ്ക്കുകയുമായിരുന്നു. എല്ലാവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ചെറിയ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി ഹോട്ടല്‍ ഉടമ പറഞ്ഞു. വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി അഗ്നിരക്ഷാ നിലയത്തില്‍ നിന്ന് രണ്ട് യൂണിറ്റ് സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയും സ്ഥലം പരിശോധിക്കുകയും ചെയ്തു. സ്റ്റേഷന്‍ ഓഫീസര്‍ പികെ മുരളീധരന്റെ നേത്യത്വത്തില്‍ സീനിയര്‍ ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍ അനൂപ് വികെ, സുലേഷ്, ഷിജിത്ത്, അനൂപ് എന്‍ടി, സുജിത്ത്, ഇന്ദ്രജിത്ത് ഹോംഗാര്‍ഡ് വിടി രാജീവ് എന്നിവരുള്‍പ്പെട്ട സംഘമാണ് അപകടസ്ഥലത്തെത്തിയത്. അപകടമില്ലെന്ന് ഉറപ്പാക്കിയാണ് ഫയർഫോഴ്സ് സംഘം മടങ്ങിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി ഡി സതീശൻ സർക്കാരിന്റെ 100 ദിനങ്ങൾ അപകടം പൊളിറ്റിക്സിന്റെ 100 ദിനങ്ങൾ :...

0
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്‍റെ 100 ദിവസം പൂർത്തിയാകുമ്പോഴും കേരളത്തിൽ...

മോശം റോഡുകളെക്കുറിച്ച് പരാതിപ്പെട്ട ഗ്രാമവാസികൾക്ക് എം.എൽ.എയുടെ ഭീഷണി ; ചോദ്യം ചെയ്താൽ ജയിലിൽ അടക്കും

0
ലഖ്‌നൗ: യുപിയില്‍ റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയ ഗ്രാമവാസികള്‍ക്ക് എതിരെ ഭീഷണിയുമായി ബിജെപി...

ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ

0
കണ്ണൂർ: ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ....

ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായ അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സിജെപി...