ഹിമാചലിലെ ഷിംലയിൽ അഞ്ച് നില കെട്ടിടം തകർന്നുവീണു ; സംഭവത്തിൽ ആളപായമില്ല

For full experience, Download our mobile application:
Get it on Google Play

ഷിംല: ഹിമാചലിലെ ഷിംലയിൽ അഞ്ച് നില കെട്ടിടം തകർന്നുവീണു. താമസക്കാരെ ഒഴിപ്പിച്ചതിനാൽ ആളപായമുണ്ടായില്ല. കെട്ടിടത്തിലെ എല്ലാ താമസക്കാരെയും ഒഴിപ്പിക്കുകയും കെട്ടിടത്തിന്റെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തിരുന്നു. കെട്ടിടം ഇടിഞ്ഞുവീഴുന്ന 15 സെക്കൻഡ് വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചു. ഷിംല നഗരത്തിനടുത്തുള്ള മരഹ്‌വാഗ് ഗ്രാമത്തിൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. രാജ് കുമാർ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീടാണ് പൊളിഞ്ഞുവീണത്. കെട്ടിടത്തിന്റെ അടിസ്ഥാന തൂണുകൾക്ക് വിള്ളലുകൾ ഉണ്ടായിരുന്നതായി അധികൃതർ പറഞ്ഞു. തുടർന്നാണ് താമസക്കാരെ ഒഴിപ്പിച്ചത്. അധികൃതരുടെയും വീട്ടുടമയുടെയും കൃത്യമായ ഇടപെടൽ കാരണമാണ് വലിയ അപകടമൊഴിവാക്കിയത്.

കെട്ടിടത്തിലെ വിലപിടിപ്പുള്ള സാമ​ഗ്രികളും ഒഴിപ്പിച്ചിരുന്നു. കെട്ടിടം തകർന്നതിനെത്തുടർന്ന് ധാമിയിലെ ഗവൺമെന്റ് ഡിഗ്രി കോളേജിലേക്ക് പോകുന്ന റോഡ് ഭാഗികമായി തകർന്നതിനാൽ ഗതാഗതം തടസ്സപ്പെട്ടു.
വീടിന് മുകളിലെ മലയോര മേഖലയിൽ മണ്ണെടുത്തിനെ തുടർന്നാണ് തൂണുകൾക്ക് വിള്ളലുണ്ടായതെന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (റൂറൽ) നിശാന്ത് വിശദീകരിച്ചു. തകർന്ന കെട്ടിടത്തിന്റെ പരിസരത്ത് ദിനേശ് കുമാർ എന്നയാളാണ് ഇപ്പോൾ വീട് പണിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...